Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യജമാനന്റെ കുടുംബത്തെ രക്ഷിക്കാന്‍ നാല് മൂര്‍ഖന്‍ പാമ്പുകളെ വകവരുത്തിയ ഡോബര്‍മാന്‍ മരണത്തിന് കീഴടങ്ങി.ഭുവനേശ്വറില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ ജഗപതി ജില്ലയിലെ സെബേകാപൂര്‍ ഗ്രാമത്തിലാണ് സംഭവം. ദിബാകര്‍ റൈതയുടെ വീട്ടിലെ ഡോബര്‍മാന് ആണ് ദാരുണമരണം. പാമ്പുകളെ വകവരുത്തുന്നതിനിടയില്‍ വിഷംതീണ്ടിയാണ് ഡോബര്‍മാന്‍ ചത്തത്.മണ്‍സൂണ്‍ മഴയില്‍ മാളങ്ങളില്‍ വെള്ളം കയറുന്നതിനാല്‍ വിഷജന്തുക്കള്‍ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്.തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് ദിബാകറിന്റെ വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് മൂര്‍ഖാന്‍ പാമ്പുകളെയാണ് ഡോബര്‍മാന്‍ ആക്രമിച്ച് കൊന്നത്. പാമ്പുകള്‍ തിരിച്ചും ആക്രമിച്ചപ്പോള്‍ ദിബാകറിന്റെ വീട്ടുമുറ്റം ചോരക്കളമായി. ആക്രമണത്തില്‍ മുഖത്ത് പരുക്കേറ്റിട്ടും നാല പാമ്പുകളേയും കൊല്ലുന്നത് വരെ നായ കുടുംബത്തിന്റെ രക്ഷാകവചമായി നിന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാല് പാമ്പുകളെ വകവരുത്തി നിമിഷങ്ങള്‍ക്കം ഡോബര്‍മാനും ചത്തു.
Leave a Reply