Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 2:05 pm

Menu

Published on July 15, 2016 at 3:14 pm

ഇനി ഈ സ്മാര്‍ട്ട് ഫോണുകളില്‍ വാട്സ് ആപ്പ് ലഭിക്കില്ല

whatsapp-to-stop-working-on-nokia-symbian-devices-from-december-31

ജനപ്രിയ ക്രോസ് മെസേജിംഗ് സര്‍വീസായ വാട്സ് ആപ്പ് സിംബിയന്‍, നോക്കിയാ എസ്40, ബ്ലാക്ക്ബെറി ഫോണുകളിലെ സേവനം അവസാനിപ്പിക്കുന്നു. വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും സിംബിയന്‍, നോക്കിയാ എസ്40, ബ്ലാക്ക്‌ബെറി എന്നീ ഫോണുകളിലും ഇനി വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല.

ഈ വര്‍ഷം അവസാനത്തോടെ ഈ ഫോണുകളിലെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനുമുന്നോടിയായി ഫോണിൽ 2016 ഡിസംബർ 31 മുതൽ നിങ്ങളുടെ ഫോണില്‍ വാട്സ് ആപ്പ് ഉപയോഗിക്കാൻ സാധിക്കിക്കില്ലെന്ന സന്ദേശം സിംബിയാൻ–ബ്ലാക്ബെറി ഉപയോക്‌താക്കൾക്കു ലഭിച്ചു തുടങ്ങി. വാട്സ് ആപ്പ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ലഭ്യമാക്കാന്‍ കഴിയാത്തതും സോഫ്റ്റ്‌വെയര്‍ അപ്ഡേഷൻ ചെയ്യാനെടുക്കുന്ന കാലതാമസവുമാണ് സിംബിയാൻ–ബ്ലാക്ബെറി ഫോണുകൾക്കു തിരിച്ചടിയായിരിക്കുന്നത്. ഈ ഡിവൈസുകളില്‍ ലഭിക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ ആശയവിനിമയ മാര്‍ഗവും വാട്സ് ആപ്പ് ആണ്.

നിലവില്‍ ആന്‍ഡ്രോയ്ഡിന്റെ പഴയ പതിപ്പുകളായ 2.1 ലും 2.2 ലും ഇനിമുതല്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല. കൂടാതെ വിന്‍ഡോസ് 7.1, ഐഒഎസ് 6 എന്നീ പതിപ്പുകള്‍ ഉപയോഗിക്കുന്നവരും പുതിയ പതിപ്പികുകളിലേക്ക് ഫോണ്‍ അപ്ഗ്രേഡ് ചെയ്യേണ്ടിവരുമെന്നാ‍ണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News