Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 1:45 am

Menu

Published on July 15, 2016 at 5:55 pm

ഇവരൊക്കെയാണ് ഫേസ്ബുക്കിലെ ബോറന്‍മാര്‍….

most-annoying-types-of-people-on-facebook

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ നെറ്റ്വര്‍ക്കാണ് ഫേസ്‌ബുക്ക്. വ്യത്യസ്ത തരത്തിലുള്ള ആളുകളാണ് ഫേസ്‌ബുക്കിൽ സുഹൃത്തുക്കളായി ഉള്ളത്.അതുകൊണ്ട് തന്നെ എല്ലാവരെയും ഉൾക്കൊള്ളാൻ നമുക്ക് കഴിയില്ല.ലണ്ടനിലെ ഒരു പ്രശസ്ത മനശാസ്ത്ര കേന്ദ്രം നടത്തിയ പഠനത്തില്‍ ഫേസ്ബുക്കിലെ ഏറ്റവും ബോറന്മാരായ 6 പേരെ കണ്ടെത്തിയിരിക്കുന്നത്. അത് ആരാണെന്ന് നോക്കാം..

പ്രൊഫൈല്‍ പിക് മാറ്റികൊണ്ടിരിക്കുന്നവര്‍

ഒരു ദിവസം തന്നെ നിരവധി തവണ പ്രൊഫൈല്‍ പിക് മാറ്റുന്നത് വ്യക്തിപരമായ കാര്യമാണ്, എന്നാല്‍ അത് സ്ഥിരം ശീലമാക്കിയാല്‍. ഇവരെക്കാള്‍ വലിയ ബോറന്‍മാരില്ലെന്ന് മറ്റുള്ളവര്‍ പറയും.

എല്ലാ ജീവിത മുഹൂര്‍ത്തങ്ങളും ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നവര്‍

ഒരുഗ്രന്‍ ജോലി ലഭിച്ചിട്ടുണ്ടെന്നതില്‍ സന്തോഷിക്കുന്നവരാണെല്ലാവരും. പക്ഷെ നിങ്ങളുടെ ജീവിതത്തിലെ മുഴുവന്‍ സന്ദര്‍ഭങ്ങളും ഇങ്ങനെ പങ്കുവയ്ക്കരുത്.

ഫേസ്ബുക്കില്‍ നിന്ന് രാജിവെക്കും എന്ന് ഇടക്കിടെ ഭീഷണിപ്പെടുത്തുന്നവര്‍

ഇടക്കിടെ പറയണ്ട കാര്യമൊന്നുമില്ല. രാജിവെക്കണമെങ്കില്‍ അതിനുള്ള ഓപ്ഷനുണ്ടല്ലോ. അതങ്ങ് ക്ലിക്കിയാല്‍ പോരേ…ഇതിങ്ങനെ പറഞ്ഞ് വെറുപ്പിക്കുന്നതെന്തിനാ.

എവിടെപ്പോയാലും ചെക്ക് ഇന്‍ ചെയ്യുന്നവര്‍

എവിടെപ്പോയാലും ചെക്ക് ഇന്‍ ചെയ്തുകൊണ്ടേയിരിക്കുക എന്നുള്ളത് ചില ബോറന്മാരുടെ ഒരു അസുഖമാണ് .

ആളുകളെ നോക്കി ലൈക്ക് അടിക്കുന്നവർ

പോസ്റ്റുകളും ഫോട്ടോകളും സ്ത്രീകളുടേതാണെങ്കില്‍ മാത്രം ലൈക്കുന്ന പുരുഷ കേസരികളും പുരുഷന്‍മാരുടേത് മാത്രം ലൈക്കുന്ന സ്ത്രീകളും കൊടിയ വിവേചനമാണ് നടത്തുന്നതെന്ന് മറക്കരുത്.

സെല്‍ഫി ഭ്രമം ബാധിച്ചവര്‍

എപ്പോഴും സെൽസി എടുത്ത് ആളെ വെറുപ്പിക്കുന്നവരും ഫേസ്ബുക്കിലെ ഏറ്റവും വലിയ ബോറന്മാർ തന്നെയാണ് .

Loading...

Comments are closed.

More News