Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഫോട്ടോ എഡിറ്റിംഗ് ആപ്പുകളില്‍ വിസ്മയം പകര്‍ന്ന പ്രിസ്മ ഒടുവില്‍ ആന്‍ഡ്രോയിഡിലും ലഭ്യം.ഗൂഗിള്‍ പ്ലേയില്‍ നിന്ന് പ്രിസ്മ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.ഐഒഎസില്‍ ഇതുവരെ 10.6 മില്യണ്‍ ആളുള്‍ പ്രിസ്മ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞെന്നാണ് കണക്കുകള്‍. ദിവസവും 15 ലക്ഷത്തിലധികം പേരാണ് പ്രിസ്മ ഉപയോഗിക്കുന്നത്. ദി നെക്സ്റ്റ് വെബിന്റെ റിപ്പോര് അനുസരിച്ച പ്രിസ്മ വീഡിയോ ഫീച്ചര്‍, 360 ഡിഗ്രി പ്രിസ്മ ചിത്രങ്ങള്‍, നിരവധി പുതിയ പിക്ചര്‍ സ്റ്റൈലുകള്‍ തുടങ്ങിയ പുതിയ ഫീച്ചറുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.ആപ്പിള്‍ ഐഫോണില്‍ മാത്രം ലഭ്യമായിരുന്ന പ്രിസ്മ ചുരുങ്ങിയ സമയം കൊണ്ട് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പിക്കാസോ, വാന്‍ഗോഗ്,ലെവിറ്റാന്‍, കാന്‍ഡിന്‍സ്കി തുടങ്ങി നിരവധി ലോകപ്രശസ്ത കലാകാരന്മാരുടെ ക്ലാസിക് ആര്ട്ടുകളിലേക്ക് ഏത് ചിത്രവും മാറ്റാമെന്നതാണ് ഈ ആപ്പിന്റെ ജനപ്രിയത്തിന് പിന്നിലുള്ള പ്രധാന കാരണം. ചിത്രവും ആഗ്രഹിക്കുന്ന ആര്‍ട്ട് സ്റ്റൈലും നല്കിയാല് നിമിഷങ്ങള്‍ക്കം എഡിറ്റഡ് ചിത്രം റെഡി. 15 എംബി സൈസ് ഐഒഎസ് 8.0ലോ അതിനുശേഷമുള്ള ഒഎസ്സുകളിലോ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമായിരുന്നു
Leave a Reply