Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 26, 2026 12:15 am

Menu

Published on July 31, 2016 at 12:30 am

വ്യാഴം ചിങ്ങം രാശിയില്‍ നിന്ന് കന്നിരാശിയിലേക്ക് മാറുകയാണ്…ഈ രാശിമാറ്റം ഗുണഫലം ചെയ്യുന്നത് ആർക്കൊക്കെ..?

prediction-birth-star

നാം നിലനിൽക്കുന്ന ഭൂമിയും ഗ്രഹങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എല്ലാ ഗ്രഹങ്ങള്‍ക്കും രാശി മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കും.സപ്ത ഗ്രഹങ്ങളില്‍ ശനി ഗ്രഹവും, വ്യാഴ ഗ്രഹവുമാണ് വളരെ സാവധാനം ചാലിക്കുന്നത്. ശനി 2 വര്‍ഷവവും, വ്യാഴം ഒരു വര്‍ഷം കൊണ്ടാണ് ഒരു രാശി സഞ്ചരിക്കുന്നത്.അതുകൊണ്ട് തന്നെ വ്യാഴമാറ്റം ജ്യോതിഷ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ ജിജ്ഞാസയോടെ കാത്തിരിക്കുന്ന കാര്യമാണെന്നതില്‍ തര്‍ക്കമില്ല.ഇക്കുറി വ്യാഴം ചിങ്ങം രാശിയിൽ നിന്നും കന്നി രാശിയിലേക്ക് മാറുന്നത് ആഗസ്റ്റ് പതിനൊന്നിനാണ് . ഇനി ഒരു വര്‍ഷക്കാലത്തോളം കൃത്യമായിപ്പറഞ്ഞാല്‍ 2017 സെപ്തംബര്‍ 12 വരെ വ്യാഴം കന്നി രാശിയിലാകും.വ്യാഴമാറ്റത്തില്‍ ഓരോ രാശിക്കാര്‍ക്കും അനുഭവപ്പെടുന്ന പൊതുവായ മാറ്റങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

പല ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.സാമ്പത്തികമായി വളരെ പരാധീനതകള്‍ വന്നുചേരും, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹത്തിന് സാദ്ധ്യത, ഗൃഹത്തില്‍ പൊതുവേ അസ്വസ്ഥത നിലനില്‍ക്കും, മനസ്സമാധാനക്കുറവ്,തസ്കര ശല്യവും ഉണ്ടാകാതെ നോക്കണം.ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്.വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ധനാഗമനവും മാനസിക സന്തോഷവും ലഭ്യമാകുന്നതാണ്.പ്രവൃത്തികളും ജീവിതശൈലിയും ഉന്നതമായിരിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. വരുന്ന കഷ്ടങ്ങളെ നേരിടുന്നതിനുള്ള കഴിവും സാമർത്ഥ്യവും ഉണ്ടാകും.വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാക്ഷാല്‍ക്കാരം ഉണ്ടാകും.സന്താനങ്ങള്‍ക്ക് മേന്മയുണ്ടാകും .വിദ്യാർത്ഥികൾക്ക് ഉന്നത മാർക്കോടുകൂടി വിജയിക്കും. ധനാഗമനവും മാനസിക സന്തോഷവും ലഭ്യമാകുന്നതാണ്.ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ആത്മവിശ്വാസം ഉണ്ടാകുന്നതായിരിക്കും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

നിശ്ചയിച്ച പല കാര്യങ്ങള്‍ക്കും താമസം നേരിടും.ബന്ധുജനങ്ങള്‍ നിമിത്തം പലതര ക്ലേശങ്ങള്‍ ഉണ്ടാകും. സമാധാനാന്തരീക്ഷം ഒരിടത്തും ലഭിക്കുകയില്ല.വിവാഹം തീർച്ചപ്പെടാനുള്ള സന്ദർഭം കാണുന്നു.ആത്മാർത്ഥതയുള്ള സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങൾ ലഭ്യമാകുന്നതാണ്. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമാണ്. നേത്രരോഗം വരാനിടയുണ്ട്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

സ്വതന്ത്രമായി എല്ലാകാര്യങ്ങളിലും തീരുമാനം എടുക്കും.പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. പണമിടപാടുകളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് കൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകും.. വാഹനം, വസ്തുക്കള്‍ വാങ്ങാവുന്നതായിരിക്കും.സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്.വാഹനം, വസ്തുക്കള്‍ വാങ്ങാവുന്നതായിരിക്കും.വിശ്വാസ വഞ്ചനക്ക് ഇടവരും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

മനസ്സമാധാനം ഉണ്ടാകും.ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും.മോഷണ ഭയം അനുഭവപ്പെടും. സന്താനങ്ങൾക്ക് കാര്യതടസ്സം അനുഭവപ്പെടുന്നതായിരിക്കും.വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്.കൃഷിയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും.ഗൃഹം നിർമ്മിക്കാവുന്നതാണ്.വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.കിട്ടാനുള്ള പണം കയ്യില്‍ വന്നുചേരും.സാമ്പത്തിക മാറ്റങ്ങൾ  പ്രതീക്ഷിക്കാം.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. വിവാഹം തീർച്ചപ്പെടാനുള്ള സാധ്യത കാണുന്നു. അപ്രതീക്ഷിതമായി ചെലവുകൾ വരാനിടയുണ്ട്.വേണ്ടത്ര ചിന്തിക്കാതെ ഉള്ള പ്രവര്‍ത്തികള്‍ ദോഷം വിളിച്ചു വരുത്തും.എല്ലാ കാര്യങ്ങളും സാമർത്ഥ്യമായി ചെയ്തു തീർക്കും.വിവാഹം തീർച്ചപ്പെടാനുള്ള സാധ്യത കാണുന്നു.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

പല വിധ കഷ്ടാനുഭവങ്ങള്‍ക്ക് ഇടയുണ്ട്, ആപല്ക്കരമായ കാലമാണ് വീഴ്ച്ചകളോ,അപകടങ്ങളോ വരാതെ സൂക്ഷിക്കണം ധനനഷ്ടം വരും, ഉള്ള തൊഴില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകും.ബന്ധുക്കളുമായി അകൽച്ചയുണ്ടാകും. വിദ്യാഭ്യാസ പുരോഗതിയും പ്രശസ്തിയും ഉണ്ടാകും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

പുതിയ സ്ഥാനമാനാദികള്‍ ലഭിക്കും, ആരോഗ്യസ്ഥിതി മെച്ചപ്പെടും,പലവഴിയില്‍ ധനം വന്ന് ചേരും,ഇതുവരെ നിറവേറാതിരുന്ന പല കാര്യങ്ങളും ഒരു തീരുമാനത്തില്‍ എത്തും, സഹോദരങ്ങളുമായി ഉള്ള ബന്ധം ദൃഡമാകും കുറെ കാലമായി മനസ്സിനെ അലട്ടിയിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും, യാത്രകള്‍ കൊണ്ട് ഗുണമുണ്ടാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ക്ക് ഇടയുണ്ടാകും, തൊഴിലില്‍ സ്ഥാന മാറ്റമുണ്ടാകും ആരോഗ്യസ്ഥിതി മോശമാകാതെ നോക്കണം , ധനത്തിന് പ്രയാസം ഉണ്ടാകും, കര്‍മ്മ ഗുണം കുറയും.പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും.ന്നതമായ ജീവിതലബ്ധിയുണ്ടാകും. പുണ്യകർമങ്ങൾ ചെയ്യുന്നതാണ്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ഭാഗ്യദായകമായ കാലമാണ് .സന്താന ശ്രേയസ്സും, കര്‍മ്മ ഗുണവും, ഭൂമി ലാഭവും,ഗൃഹ നിര്‍മ്മാണം പുനരാരംഭിക്കുവാനും നല്ലതാണ്. അപ്രതീക്ഷിതമായ ധനലാഭാമുണ്ടാകും,വിദേശത്തുള്ളവര്‍ക്ക് തൊഴില്‍ തടസ്സം ഉണ്ടായിരുന്നു എങ്കില്‍ അത് മാറി പുതിയ ജോലി ലഭിക്കും. പിതൃ ഗുണം കാണുന്നു,പുതിയ വാഹനം ലാഭമുണ്ടാകും.ശരീരസുഖം ലഭ്യമാകുന്നതായിരിക്കും. വസ്തുക്കൾ വാങ്ങാവുന്നതാണ്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും, ചികിത്സക്ക് വേണ്ടി പണം മുടക്കേണ്ടിവരും, കഠിനമായ ദു:ഖത്തിന് കാരണമാകും, സഞ്ചാര ക്ലേശം, പ്രായമായവരുടെ ആയുസ്സിനെ കുറിച്ച്‌ ആശങ്കയുണ്ടാക്കിയേക്കാം.പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വിഷസംബന്ധമായ രോഗങ്ങൾ വരാനിടയുണ്ട്. പൊതുമേഖലാരംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്തൃട്ടാതി, രേവതി)

ധനവർദ്ധനയും സന്തോഷവും പ്രതീക്ഷിക്കാവുന്നതാണ്.കഠിനമായ പ്രവൃത്തികൾ ചെയ്യും. സാമർഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും.വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.. സർക്കാരിൽ പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനിടയുണ്ട്.വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും.വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണിത്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News