Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോലാപൂര്‍ : വിവാഹം ജീവിതത്തില്‍ ഒന്നേയുള്ളൂ.എന്നാൽ അത് എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് എല്ലാവരും നോക്കുന്നത്. അത്തരത്തില്‍ ഒരു വിവാഹമാണ് മഹാരാഷ്ട്രയില്‍ നടന്നത്.90 അടി ഉയരത്തില്‍ കയറില്‍ തൂങ്ങിയിരുന്ന് കൊണ്ടാണ് വരന്‍ വധുവിനെ താലി ചാര്‍ത്തിയത്. കോലാപൂരില്‍ നിന്നുള്ള സെഹ്ദിര്‍- രേഷ്മാ ദമ്പതികളാണ് ആകാശക്കല്യാണത്തിലൂടെ തങ്ങളുടെ സുപ്രധാനദിനം അവിസ്മരണീയമാക്കിയത്. സാഹസികത ഇഷ്ടപ്പെടുന്ന ഇരുവരും ഒരു യാത്രയ്ക്കിടെയാണ് കണ്ടു മുട്ടിയതും പ്രണയത്തിലായതും. തന്റെ വിവാഹം വ്യത്യസ്തത നിറഞ്ഞതാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതായി സെഹ്ദിര്‍ പറഞ്ഞു. എല്ലാവിധ സുരക്ഷാ സന്നാഹങ്ങളോടും കൂടി തന്നെയാണ് ഇത്തരമൊരു സാഹസികത കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ മധുവിധുവും സാഹസികത നിറഞ്ഞൊരു രീതിയിലൂടെ ആഘോഷിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
–
–
Leave a Reply