Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 6:30 pm

Menu

Published on August 6, 2016 at 11:02 am

ജാഗ്രതൈ…!! നിങ്ങളുടെ വാട്സ് ആപ്പ് മെസേജുകൾ വെറും 30 സെക്കന്റുകള്‍ക്കുളളില്‍ ചോര്‍ത്താം….!!!

beware-your-whatsapp-can-be-hacked-in-30-seconds

വാട്സ് ആപ്പിലെ നിങ്ങളുടെ രഹസ്യങ്ങളൊക്കെ പൊളിച്ചടുക്കാൻ ഇനി വെറും 30 സെക്കന്റ് മതി.യുഎഇ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സുരക്ഷാ സംഖടനയായ എമിറേറ്റ്‌സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (ഇ-സേഫ്) ആണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.70% ഉപഭോക്താക്കളും വാട്സ് ആപ്പ് വെബ് പതിപ്പ് ഉപയോഗിച്ചതിനു ശേഷം അത് ലോഗൗട്ട് ചെയ്യാറില്ല.ഇങ്ങനെ ലോഗൗട്ട് ചെയ്തില്ല എങ്കില്‍ മറ്റുളളവര്‍ക്ക് വാട്സ് ആപ്പ് അക്കൗണ്ട് പരിശോധിക്കാന്‍ കഴിയുന്നു. ഇതു കാരണം വാട്സ് ആപ്പിന്റെ വെബ് പതിപ്പ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്.ഇ-സേഫ് യൂത്ത് ചാംപ്യന്‍ മത്സരത്തില്‍ വിജയിയായ ഹുസൈന്‍ അദേല്‍ അല്‍ ഷാഷ്മി എന്ന വിദ്യാര്‍ത്ഥിയാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. വെബ് പതിപ്പില്‍ പ്രവേശിച്ചാല്‍ യൂസര്‍മാര്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഇ-സേഫ് വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News