Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 7:59 pm

Menu

Published on August 8, 2016 at 12:22 pm

കരുതിയിരുന്നോളൂ ….നിങ്ങളുടെ വാട്‌സ്ആപ്പ് നിരോധിക്കാന്‍ ഈ കാരണങ്ങൾ മതി..!!

beware-8-reasons-your-whatsapp-account-could-get-banned

ഏവർക്കും ഇന്ന് ഒഴിച്ച്കൂടാനാകാത്ത ഘടകമായി വാട്സ് ആപ്പ് ഇന്ന് മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ വാട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് മേലുള്ള നിരീക്ഷണം കര്‍ശനമാക്കിക്കഴിഞ്ഞു.വാട്‌സ്ആപ്പിലെ പ്രശ്‌നക്കാരായ ഉപയോക്താക്കള്‍ക്ക് വിലങ്ങിടാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതോടെയാണ് ഇവയ്ക്ക് വിലങ്ങിടാന്‍ കമ്പനി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.ചില കാരണങ്ങൾ മൂലം വാട്സ് ആപ്പ് നിങ്ങളെ നോരോധിക്കാനുള്ള സാധ്യത ഏറെയാണ്.എന്തൊക്കെയാണ് ആ കാരണങ്ങൾ എന്ന് നമുക്ക് നോക്കാം…..
വാട്‌സ്ആപ്പില്‍ നിങ്ങളെ നിരീക്ഷിക്കുന്നതിനാല്‍ നിരന്തരം ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്യുന്നുണ്ടെങ്കില്‍ സെര്‍വ്വര്‍ നിങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള സാധ്യത ഏറെയാണ്.

പരിചയമില്ലാത്തവര്‍ക്ക് ഒരുപാട് മെസേജുകള്‍ അയക്കുന്നവർക്ക് വാട്‌സ്ആപ്പ് സെര്‍വ്വറുകള്‍ ബാഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിലക്ക് ഏർപ്പെടുത്തും.. നിരന്തരം മെസേജ് അയയ്ക്കുന്ന മാര്‍ക്കറ്റിംഗ് ടീമുകളെ ഇത്തരത്തില്‍ സ്പാം ലിസ്റ്റില്‍പ്പെടുത്താറുണ്ട്.

കുറഞ്ഞ സമയത്തിനുള്ളില്‍ കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്ക് നിരന്തരം അനാവശ്യ മെസേജുകള്‍ അയക്കുന്നവരെയും വാട്‌സ്ആപ്പ് വിലക്ക് ഏര്‍പ്പെടുത്തും.

വാട്‌സ്ആപ്പില്‍ നിരവധി ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നവരും വാട്‌സ്ആപ്പിന്റെ റഡാറില്‍പ്പെടും ഇത്തരക്കാര്‍ക്കും വാട്‌സ്ആപ്പ് വിലങ്ങിടും. കോണ്ടാക്ട് ലിസ്റ്റിലില്ലാത്തവരേയും അപരിചിതരേയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഒരേ മെസേജ് നിരവധിപ്പേര്‍ക്ക് അയക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നതോടെ വാട്‌സ്ആപ്പ് സെര്‍വ്വര്‍ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യും.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ഹോക്‌സ് മെസേജുകള്‍, അഭ്യൂഹങ്ങള്‍, വൈറസ് മെസേജുകള്‍, അശ്ലീല മെസേജുകള്‍ വംശീയ അധിക്ഷേപങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

വാട്‌സ്ആപ്പ് വെബ്ബ്‌സൈറ്റില്‍ കമ്പനി നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും വാട്‌സ്ആപ്പ് മുന്നറിയിപ്പില്ലാതെ നടപടി സ്വീകരിക്കും.

തേര്‍ഡ് പാര്‍ട്ടി മോഡിഫൈഡ് ആപ്പ് വാട്‌സ്ആപ്പ് നിരോധിച്ചിട്ടുള്ളതിനാല്‍ ശ്രദ്ധയില്‍പ്പെടുന്നതോടെ കമ്പനി അക്കൗണ്ടിന് വിലങ്ങിടും.

വാട്‌സ്ആപ്പില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ സ്റ്റാറ്റസിലും പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്കായിരിക്കും. പകര്‍പ്പവകാശമില്ലാത്തതോ വിവാദമായതോ ആയ സ്റ്റാറ്റസുകള്‍ ഇടുന്നത് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് ഇടയാക്കുന്നു

നഗ്നചിത്രങ്ങള്‍, അപകീര്‍ത്തിപരമായ മെസേജുകള്‍, വംശീയ വിദ്വേഷമുണ്ടാക്കുന്ന മെസേജുകള്‍, പരസ്യങ്ങള്‍, കമ്പ്യൂട്ടര്‍ കോഡുകള്‍ എന്നിവ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News