Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 10:27 am

Menu

Published on August 11, 2016 at 1:34 pm

വാട്സ് ആപ്പ് കണക്ട് ചെയ്യുന്നില്ലേ…?പരിഹാരമുണ്ട്…!!

have-a-problem-with-whatsapp-here-are-the-solutions

വാട്സ് ആപ്പ് ഉപയോഗിക്കാത്തവരായി ഇന്നത്തെ കാലത്ത് അധികമാരും കാണില്ല.സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും നിങ്ങള്‍ ചാറ്റ് ചെയ്യുന്നതും എല്ലാം ഇതിലൂടെയാണ്.ഇങ്ങനെ ചാറ്റ് ചെയ്യുന്ന സമയങ്ങളില്‍ വാട്ട്‌സാപ്പ് കണക്ട് ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും.ഇങ്ങനെ പ്രശ്‌നങ്ങല്‍ ഉണ്ടായാല്‍ നിങ്ങള്‍ പെട്ടെന്നു വിചായിരിക്കും നിങ്ങളുടെ ഫോണിന് എന്തോ പ്രശ്‌നം ഉണ്ടായിരിക്കുമെന്ന്. പക്ഷേ നിങ്ങള്‍ക്കു തന്നെ വാട്ട്‌സാപ്പില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും.അതിന് നിങ്ങളെ സഹായിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

നിങ്ങള്‍ വൈഫൈ ഉപയോഗിക്കുയാണെങ്കില്‍ ആദ്യം നിങ്ങള്‍ ആ കണക്ഷന്‍ ഓഫാക്കുകയോ അല്ലെങ്കില്‍ ഏറോപ്ലേന്‍ മോഡില്‍ ഫോണ്‍ ആക്കുകയോ ചെയ്യാം. കൂടാതെ ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്താലും നിങ്ങള്‍ക്ക് വലിയ പ്രയോജനമായിത്തീരും.

വൈഫൈ കണക്ഷന്‍ ഡ്രോപ്പ് ആകുന്നില്ല എന്ന് എപ്പോഴും ഉറപ്പു വരുത്തണം. അതിനായി നിങ്ങള്‍ക്ക് ‘Keep Wi-Fi on During Sleep’ എന്ന ഓപ്ഷന്‍ ആക്കാം. അതിനായി Settings > Wi-Fi is always on എന്ന് ചെയ്യാം.

നിങ്ങള്‍ ഡാറ്റ കണക്ഷനാണ് ഉപയോഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനുമുളള ശക്തി ഡാറ്റ കണക്ഷന് ഉണ്ടോ എന്നു കൂടി പരിശോധിക്കണം.

ബാക്ക്ഗ്രൗണ്ട് ഡാറ്റകള്‍ വാട്ട്‌സാപ്പ് സേവനത്തില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇതു ചെയ്യാനായി ഡാറ്റ യൂസേജ് മെനുവില്‍ പോയി അതില്‍ കോണ്‍ഫിഗര്‍ ചെയ്യുക. ഒരു പക്ഷേ നിങ്ങളുടെ വാട്ട്‌സാപ്പ് ഡാറ്റ കണക്ഷനില്‍ പ്രവര്‍ത്തിക്കുന്നില്ല വൈഫൈയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങള്‍ സേവന ദാദാവിനെ സമീപിക്കുമ്പോണ്‍ APN ക്രമീകരണങ്ങള്‍ കോണ്‍ഫിഗര്‍ ചെയ്യുക.

നിങ്ങളുടെ ഇന്റര്‍നെറ്റിന് ഒരു പ്രശ്‌നവും ഇല്ല എങ്കില്‍ അടുത്ത ഘട്ടം വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് നിങ്ങളുടെ ബന്ധപ്പെട്ട ആപ്പ് സ്റ്റോറില്‍ പോയി അപ്‌ടേറ്റ് ചെയ്യാവുന്നതാണ്.

മേല്‍ പറഞ്ഞ പരിഹാരങ്ങള്‍ ഒന്നും സഹായകരം അല്ലെങ്കില്‍ നിങ്ങളുടെ ആപ്ലിക്കേഷന്‍ ആണ്‍ഇന്‍സ്‌റ്റോള്‍/ റീ ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇത് നിങ്ങളുടെ എല്ലാ ചാറ്റുകളും ഡിലീറ്റ് ചെയ്യുന്നതായിരിക്കും. നിങ്ങള്‍ക്ക് ചാറ്റുകള്‍ ആവശ്യമാണ് എങ്കില്‍ വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സില്‍ പോയി ചെയ്യാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News