Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്‌പെയിനില്‍ ഗര്‍ഭാവരണകലയോട് കൂടി ജനിച്ച കുഞ്ഞ് കൗതുകമാവുന്നു. വളരെ അപൂര്‍വ്വം നടക്കുന്ന സംഭവമാണിത്. ജനിക്കുന്ന 80,000 കുട്ടികളില്‍ ഒരു കുട്ടിക്ക് മാത്രം സംഭവിക്കുന്ന കാര്യം. ജനനസമയത്തെ ക്ലേശം കൊണ്ട് സാധാരണ ഗര്‍ഭാവരണകല പൊട്ടിയാണ് കുട്ടികള്‍ പുറത്തേക്ക് വരുന്നത്. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമായി സംഭവിച്ചതാണ്. എന്നാല്‍ ഈ കുട്ടിയുടെ കൂടെ തന്നെ ജനിച്ച ഇരട്ടയായ കുട്ടി സാധാരണ നിലയിലാണ് പുറത്ത് വന്നത്.ഗര്‍ഭാവരണകലയ്ക്കുള്ളില്‍ കുട്ടി ശ്വാസം എടുക്കുന്നതും കൈകള്‍ ചലിപ്പിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. കുട്ടിയെ കിടത്തിയിരിക്കുന്ന ടേബിളില്‍ കുട്ടിയെ നിരീക്ഷിക്കുന്ന ഡോക്ടര്‍മാരെയും കാണാം.വീഡിയോ ഇതിനോടകം 65 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
–
–
Leave a Reply