Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയില്‍ തന്റേതായ ഒരു വഴി വെട്ടിയ നടനാണ് മമ്മൂട്ടി. മമ്മൂട്ടി സൃഷ്ടിച്ച ചില റെക്കോര്‍ഡുകളും മലയാളത്തിലുണ്ട്. 980 മുതല്‍ മലയാള സിനിമയില്‍ സജീവമാണ് മമ്മൂട്ടി. കരിയറില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ച്ചകളും നേരിട്ട് തന്നെയാണ് മെഗാസ്റ്റാര്‍ പദവിയിലേക്ക് മമ്മൂട്ടി എത്തിച്ചേര്‍ന്നത്. മെഗാസ്റ്റാര്‍ എന്ന വിളിപ്പേര് വെറുതേ അങ്ങ് വന്നു ചേര്‍ന്നതല്ല. അതിന് കൃത്യവും വ്യക്തവുമായ വഴികളുണ്ടായിരുന്നു.ഇപ്പോള്‍ കോടികളുടെ കിലുക്കവുമായി മുന്നേറുന്ന മലയാളസിനിമയില്‍ ആദ്യമായി ബോക്‌സ് ഓഫീസില്‍ ഒരു കോടി കളക്ഷന്‍ നേടിയ ചിത്രം മെഗാതാരം മമ്മൂട്ടിയുടേതാണ്. 1983 ല്‍ റിലീസ് ചെയ്ത മമ്മൂട്ടിയുടെ ആ രാത്രി എന്ന സിനിമയാണ് ഈ നേട്ടം കൈവരിച്ചത്. അതുപോലെ തന്നെ 1980 മുതല്‍ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയിട്ടുള്ള മമ്മൂട്ടിയുടെ പേരില്‍ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത വേറെയും റെക്കോര്‍ഡുകള്‍ ഉണ്ട്.
ആറ് ഭാഷകളില്‍ അഭിനയിച്ച മലയാള നടന്‍ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് മാത്രം സ്വന്തമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഇംീഷ്, ഹിന്ദി, എന്നിങ്ങനെ ആറ് ഭാഷകളിലാണു മമ്മൂട്ടി അഭിനയിച്ചത്. തമിഴ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് നേടിയ മലയാളനടന്‍ മമ്മൂട്ടിയാണ്. റിലീസ് ദിനത്തില്‍ ആര്‍ദ്ധരാത്രിയില്‍ പ്രദര്‍ശനം ആരംഭിച്ച ആദ്യത്തെ മലയാള സിനിമ മമ്മൂട്ടിയുടെ പരുന്താണ്.മലയാളത്തില്‍ ആദ്യമായി വൈഡ് റിലീസിങിനു തുടക്കം കുറിച്ചതു മമ്മൂട്ടിയുടെ അണ്ണന്‍തമ്പി എന്ന ചിത്രം ആയിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2008 ലാണു റിലീസ് ചെയ്ത്. മലയാളത്തില്‍ ആദ്യമായി ഒരു കോടി ഷെയര്‍ നേടിയ ചിത്രം മമ്മൂട്ടിയുടെ ന്യൂഡല്‍ഹി ആയിരുന്നു.
Leave a Reply