Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. ചില സ്വപ്നങ്ങൾ നമ്മളെ വല്ലാതെ അസ്വസ്ഥമാക്കുന്നതുമാണ്. മുന്നറിയിപ്പായും മനസിലെ ആശങ്കകളുടെ പ്രതിഫലനമായും സ്വപ്നത്തെക്കാണാം. സ്വപ്നങ്ങളെ ശാസ്ത്രീയമായും പലരീതിയില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഓരോരുത്തരും ജീവിതത്തില്‍ അടിക്കടി കാണുന്ന സമാന രീതിയിലുള്ള ചില സ്വപ്നങ്ങള്‍ പറയുന്നത് വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇങ്ങനെ ചിലതാണ്.
പാമ്പുകളെ കാണുന്നത്
പാമ്പുകളെ പേടിക്കുന്നവര്‍ സ്ഥിരമായി പാമ്പിന്റെ സ്വപ്നം കാണുന്നുവെങ്കില്‍ നിങ്ങള്‍ അഭിമുഖീകരിക്കാന്‍ പേടിക്കുന്ന എന്തോ ഒന്ന് സംഭവിക്കാന്‍ പോവുന്നു എന്നതിന്റെ സൂചനയാണ് അത്. അംഗീകരിക്കാന്‍ മടിയുള്ള കാര്യങ്ങളാവാം പൊരുത്തപ്പെടാനാവാത്ത കാര്യങ്ങളുമാവാം.ജീവിതത്തില്‍ ആരെങ്കിലും ഭീഷണിപ്പെടുത്താനോ അപകടപ്പെടുത്താനോ ശ്രമിച്ചേക്കാം എന്ന സൂചന.
അടുപ്പക്കാര്‍ മരിക്കുന്ന സ്വപ്നം
ഒരാളോട് നമുക്കുള്ള സ്നേഹവും ആകുലതയും അവരെ കുറിച്ചുള്ള ചിന്തയും ഈ സ്വപ്നത്തിന് കാരണമാകുന്നു.ചിലപ്പോഴെങ്കിലും ഇത് സത്യമായിത്തീരാറുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ടെലിപ്പതിയോ ആറാം ഇന്ദ്രിയമോ എന്നൊക്കെ പല വിശേഷണങ്ങളും ഇത്തരം സ്വപ്നങ്ങളേയും ചിന്തകളേയും വികാരത്തിനേയും വിശേഷിപ്പിക്കാറുണ്ട്.
വെള്ളം കാണുന്നത്
വ്യത്യസ്ത തരത്തില്‍ നമ്മള് വെള്ളം സ്വപ്നം കാണാറുണ്ട്. സുന്ദരമായൊരു തടാകമാണ് സ്വപ്നമെങ്കില്‍ നിങ്ങളുടെ മനസിന്റെ ശാന്തതയാണ് ഈ സ്വപ്നം കാണിക്കുന്നത്. കടലുരകള്‍ അസ്വസ്ഥമായ മനസിനെയാണ് സൂചിപ്പിക്കുന്നത്.
താഴേക്ക് വീഴുന്നതായുള്ള സ്വപ്നം
ഒട്ടുമിക്ക ആളുകളും സ്ഥിരമായി അനുഭവിക്കുന്ന അവസ്ഥയാണിത്. അഗാധതയിലേക്ക് വീഴുന്നതായുള്ള സ്വപ്നം. ഡ്രീംമൂഡ്.കോം പറയുന്നത് ഇതിന് കാരണം നിര്‍ബന്ധിപ്പിച്ച് ആരെങ്കിലും ഒരു തീരുമാനത്തിലെത്തിക്കുകയോ, പെട്ടെന്നൊരു കാര്യത്തിലേക്ക് എടുത്തുചാടുകയോ ചെയ്തതിന്റെ ആശങ്കയാണ് സ്വപ്നത്തിലൂടെ തികട്ടി വരുന്നതെന്നാണ്.ജീവിതത്തില്‍ ജോലിക്കോ ഉത്തരവാദിത്തങ്ങള്‍ക്കോ അമിത പ്രാധാന്യം നല്കി സ്വന്തം ഇഷ്ടങ്ങളെ വേണ്ടെന്ന് വെയ്ക്കുന്നതും എല്ലാത്തിലും നിയന്ത്രണം നഷ്ടപ്പെടുന്നതും ഈ സ്വപ്നത്തിന് കാരണമാകാം.
പല്ലൊടിയുന്ന സ്വപ്നം
പല്ലിടിച്ച് തെറിപ്പിക്കുന്നതായോ മുറിപ്പല്ലന് സ്വപ്നങ്ങളോ സൂചിപ്പിക്കുന്നത് പൊതു സമൂഹത്തിലുള്ള നിങ്ങളുടെ ഇമേജ് തകരുമെന്ന പേടിയാണ്.
ആത്മഹത്യ ചെയ്യുന്ന സ്വപ്നം
ആത്മഹത്യ ചെയ്യുന്നതായി സ്വപ്നം കാണുന്നതിന് പിന്നില്‍ ശരിക്കും ആത്മഹത്യ ചെയ്യാനുള്ള താല്പര്യങ്ങളും ഒളിഞ്ഞു കിടക്കുന്നതായി ഡ്രീംഇന്റര്പ്രിട്ടേഷന്.ഒആര്‍ജി പറയുന്നു. എപ്പോഴും ഇതാവണമെന്നുമില്ല.
ജീവിതത്തില്‍ ഒരിക്കലും ഒരു ബന്ധം മുമ്പോട്ട് കൊണ്ടുപോകാന്‍ പറ്റില്ലെന്ന അവസ്ഥ സൂചിപ്പിക്കുന്നു.എന്തോ തെറ്റ് ചെയ്തതിന്റെ പശ്ചാത്താപം. തെറ്റ് ചെയ്തെന്ന തോന്നലില്‍ നിന്നാണ് സ്വയം ശിക്ഷിക്കാന്‍ തോന്നുന്ന സ്വപ്നം കാണുന്നത്.വ്യക്തിത്വത്തില്‍ ചില മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നു. ജീവിതത്തിലെ പുതിയ ചുവടുമാറ്റവുമാകാം.
കുന്നുകള്‍ കാണുന്നത്
കുന്നുകള്‍ എപ്പോഴും തടസ്സങ്ങള്‍ നിറഞ്ഞതാണ്. നിങ്ങള്‍ ഒരു കുന്ന് വിജയകരമായി കയറുന്നതാണ് സ്വപ്നം കാണുന്നതെങ്കില്‍ നിങ്ങളുടെ വിജയമാണ് സ്വപ്നം സൂചിപ്പിക്കുന്നത്. ആദ്യ ദൃശ്യത്തില്‍ തവന്നെ കൊടുമുടിയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ നിങ്ങള്‍ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നയാളാണ് എന്നാണ് അര്‍ത്ഥം
Leave a Reply