Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യത്തിന് ചെറിയൊരു തടസ്സം വരുമ്പോഴേ തളരുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും.എന്നാൽ ഈ ലോകം അങ്ങനെയുള്ളവർക്കുള്ളതല്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുകയാണ് കാലിഫോർണിയ സ്വദേശിയായ മാരിമാർ ക്യുറോവ എന്ന ഇരുപത്തിയൊന്നുകാരി.ഒറ്റനോട്ടത്തില്‍ മാരിമറിനെ കാണുന്നവരെല്ലാം വീണ്ടുമൊന്ന് അത്ഭുതത്തോടെ നോക്കും.കാരണം മുഖത്തു ബാധിച്ചിരിക്കുന്ന വലിയൊരു ട്യൂമർ അവളുടെ രൂപം പാടേ മാറ്റിമറിച്ചു.പക്ഷേ വിരൂപയെന്നു വിളിച്ചു കളിയാക്കുന്നതൊന്നും മാരിമറിനെ ബാധിക്കില്ല, ഇന്നു വിജയകരമായി നയിക്കുന്നൊരു ബ്യൂട്ടി വ്ലോഗ് ചാനലിന്റെ അവതാരക കൂടിയാണ് ഇവൾ.കുട്ടിക്കാലത്തു തന്നെ മാരിമറിനെ സിസ്റ്റിക് ഹൈഗ്രോമാ എന്ന രോഗം ബാധിച്ചിരുന്നു.തലയിലോ കഴുത്തിലോ മുഖത്തോ കോശങ്ങളുടെ അസാധാരണമായ വളർച്ചയുണ്ടാകുന്നതാണീ ഈ രോഗം.കളിക്കൂട്ടുകാരോടൊപ്പം ഓടിച്ചാടി നടക്കുന്നതും അവരെപ്പോലെ വാതോരാതെ വർത്തമാനം പറയുന്നതുമൊക്കെ മാരിമറിൻറെ സ്വപ്നങ്ങളായിരുന്നു.
നാലാൾക്കു മുന്നിൽ ഇറങ്ങുമ്പോഴേക്കും തുടങ്ങും സഹതാപ വാക്കുകളും കളിയാക്കലുകളുമൊക്കെ.സംസാരിക്കാൻ കഴിയാത്തതിനാൽ മറ്റുള്ളവരുമായി മാരിമറിനു ആശയവിനിമയം നടത്തണമെങ്കില്‍ ആംഗ്യഭാഷയെ വേണം ആശ്രയിക്കാൻ.മുഖവും തലയും വലുതായതിനാൽ എണ്ണിയാലൊടുങ്ങാത്തത്ര സര്‍ജറികളാണു മാരിമറിന്റെ ശരീരത്തിൽ ചെയ്തത്.സംസാരിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല ശ്വാസം വിടുന്നതു തൊണ്ടയിലുള്ള ദ്വാരം വഴിയായിരുന്നു.ഭക്ഷണം കഴിച്ചിരുന്നത് ട്യൂബ് വഴിയും. വലതുവശത്തെ ചെവി കേൾക്കുന്നുമുണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു ജീവിതത്തിൽ നേരിടേണ്ട സങ്കടങ്ങളൊക്കെയും ബാല്യത്തിൽത്തന്നെ മാരിമർ അനുഭവിക്കുകയായിരുന്നു.
ഇനി തന്നെ കാണുമ്പോൾ അത്ഭുതജീവിയെപ്പോലെ നോക്കുന്നവരെ തിരിച്ചും അതേപോലെ മാരിമർ നോക്കും,അവർ നോട്ടം നിർത്തുംവരെ. ഒരുതരത്തിൽ തന്നെ കുത്തിവേദനിപ്പിക്കുന്നവരോടുള്ള പ്രതികാരം തീർക്കലായിരുന്നു അത്.ബ്യൂട്ടി വ്ലോഗങിൽ നിൽക്കുന്നില്ല മാരിമറിന്റെ ജീവിതം. തനിക്കു കിട്ടാവുന്നതിലുമപ്പുറം അവൾ സ്വപ്നം കാണുന്നുണ്ട് .അതു നേടും വരേക്കും പരിശ്രമിച്ചു കൊണ്ടേയിരിക്കും.മാരിമാർ പറയുന്നു. ഇന്ന് സൗന്ദര്യത്തെക്കുറിച്ചു ചോദിച്ചാൽ മാരിമറിനു വ്യക്തമായ സങ്കൽപങ്ങളുണ്ട്. നിങ്ങൾ എങ്ങനെയാണോ അതേപോലെ ഉൾക്കൊള്ളാൻ പഠിക്കുക.മറ്റുള്ളവർ എന്തുപറയുമെന്നൊന്നും നോക്കേണ്ട കാര്യമില്ല.നിങ്ങളുടെ സൗന്ദര്യം എങ്ങനെയാണോ അതിനെ മറച്ചുവെക്കാതെ കാണിക്കുകയാണു ചെയ്യേണ്ടത്. ചെറുപ്പത്തിൽ താൻ കണ്ണാടിയിൽ നോക്കി സ്വയം സുന്ദരിയാണെന്നു പറയുമായിരുന്നു. മറ്റാരും പറയാനില്ലാത്തതായിരുന്നു കാരണം.തന്നിലുള്ള നല്ല കാര്യങ്ങൾ മാത്രം കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത് പതിയെ ആത്മവിശ്വാസം വർധിപ്പിച്ചു.
മാരിമർ തന്റേതായി ഒരു മേക്അപ് വ്ലോഗ് ചാനൽ യൂട്യൂബിൽ ആരംഭിച്ചു. ഇന്നതിന് ലക്ഷത്തിൽപ്പരം സബ്സ്ക്രൈബേഴ്സ് ആണുള്ളത്. തന്റെ ക്ലാസുകളിലൂടെ പരമ്പരാഗത സൗന്ദര്യ കാഴ്ച്ചപ്പാടുകളെ മാറ്റിമറിക്കുകയാണ് ഈ പെൺകുട്ടി….
–
–
Leave a Reply