Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സായിപ്പന്മാരുള്ള കാലം മുതൽക്ക് തന്നെ നമ്മളൊക്കെ പിന്തുടരുന്ന പല കാര്യങ്ങളും ഉണ്ട്.അതിലൊന്നാണ് അഭിവാദനരീതി.നമസ്തേ എന്ന ഊഷ്മളമായ അഭിവന്ദനരീതി നമുക്ക ഉള്ളപ്പോളാണ് കൈ പിടിച്ചുകുലുക്കി ഷെയ്ക് ഹാൻഡ് ചെയ്യുന്നത്. നമസ്തേ എന്ന് പറയുമ്പോൾ നമ്മുടെ ഇരുകൈകളിലേക്കും വിരലുകൾ പരസ്പരം സ്പർശിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഈ കൈ നാം നെഞ്ചിന് നേരെ കൊണ്ട് വരുന്നു.നെഞ്ചിലെ ‘ആന്ദചക്ര’ എന്ന പോയന്റിന് നേരെയാണ് കൊണ്ടുവരുന്നത്.ഈ കേന്ദ്രം സ്നേഹം,ആർദ്രത തുടങ്ങിയ വികാരങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടാണ്.നാം കൈ കൂപ്പുന്നത് മനസ്സിൽ തൊടുന്നു എന്ന അർത്ഥം.ആനന്ദചക്രത്തിന്റെ പ്രവർത്തനത്തിലൂടെ നമുക്ക് പോസറ്റീവ് എനർജി കൈവരും.ഇത് മറ്റെയാളിലേക്കും പകരും.
കൈകൂപ്പിയുള്ള നമസ്തേയ്ക്ക് ശാസ്ത്രീയെ വശങ്ങളും ഉണ്ട്.വിരലുകൾ കൂട്ടിമുട്ടുമ്പോൾ വിരലുകൾക്കറ്റത്തുള്ള നാഡികളിൽ മർദ്ദമേൽക്കുന്നു.ഈ നാഡികൾ ചെവി ,കണ്ണ് ,തല തുടങ്ങിയ സംവേദനക്ഷമതയുള്ള അവയവവുമായി ബന്ധപ്പെട്ടുള്ളവയാണ്. നമസ്തേ പറയുന്നതിലൂടെ ഈ അവയവങ്ങളിൽ നാഡീമർദ്ദത്തിലൂടെ പ്രവർത്തനം ത്വരിതപ്പെടും.ഇത് മറ്റേയാളുടെ മുഖം, ശബ്ദം ,പേര് എന്നിവയെല്ലാം ഓർക്കാൻ സഹായകമാകും.
എന്നാൽ ഷെയ്ക് ഹാൻഡ് ചെയ്യുന്നതിലൂടെ കൈകൾ പരസ്പരം സ്പർശിക്കുക വഴി രോഗാണുക്കൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.അപ്പോൾ പിന്നെ നമ്മൾ വെറുതെ സായിപ്പന്മാർ അനുകരിക്കേണ്ടത് കാര്യണ്ടോ??
Leave a Reply