Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 8, 2025 6:15 am

Menu

Published on September 3, 2016 at 9:52 am

നിങ്ങളുടെ മരണശേഷം ഫേസ്ബുക്ക് അക്കൗണ്ട് എന്ത് ചെയ്യും?

what-happens-to-your-facebook-account-after-you-die

ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവരാണ് ഏവരും .സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് ഇപ്പോള്‍ 10 കോടി അംഗളാണ് ഉപയോഗിക്കുന്നത്. ഇവരില്‍ എണ്ണായിരത്തിലധികം പേരെങ്കിലും ദിവസം മരണപ്പെടുന്നു. അതോടെ അവരുടെ ഫേസ്ബുക്ക് പ്രൊഫൈലും അനാധമാവുകയാണ്.ഫേസ്ബുക്ക് ഉളളടിത്തോളം കാലം ആ പ്രൊഫൈല്‍ അവശേഷിക്കും. എന്നാൽ നമ്മുടെയെല്ലാം മരണശേഷം ഫേസ്‍ബുക്കിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായി ലെഗസി കോണ്ടാക്റ്റ് (Legacy Contact) എന്നൊരു പ്രത്യേക പദ്ധതിക്ക് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം തന്നെ രൂപം നല്‍കിയിട്ടുണ്ട്. അതായത് ഫേസ്ബുക്കില്‍ പിന്തുടര്‍ച്ചാവകാശിയെ നിശ്ചയിക്കാന്‍ കഴിയും ഇതില്‍.

ഫേസ്ബുക്ക് അംഗമായ ഏതെങ്കിലും ഒരാളെ നിങ്ങളുടെ ഫ്രൊഫൈലിലെ ലെഗസി കോണ്ടാക്ടായി നിശ്ചയിക്കാം. നിങ്ങള്‍ മരിച്ചാല്‍ ലെഗസി കോണ്ടാക്ടിന് പരേതന്റെ പ്രൊഫൈല്‍ ഫോട്ടോകള്‍ മാറ്റാനും പുതിയ മെസേജുകള്‍ ഇടാനും സാധിക്കും. ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്നെ നിങ്ങള്‍ മരിച്ച കാര്യവും വലിയ അക്ഷരത്തില്‍ തെളിഞ്ഞു വരും.

പരേതന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോകള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ഫ്രൊഫൈല്‍ നശിപ്പിക്കാം.ഒരിക്കലും നിങ്ങള്‍ അയച്ച പഴയ മെസേജുകള്‍ എന്നും വായിക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ ലെഗസി കോണ്ടാക്ടിനു കഴിയില്ല.മരിച്ചയാളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ നീക്കം ചെയ്യാന്‍ അയാളുടെ അടുത്ത ബന്ധു ട്വിറ്ററില്‍ അതിനായി അപേക്ഷ നല്‍കണം. കൂടതെ ബന്ധുവിന്റേയും വിലാസം തെളിയിക്കുന്ന രേഖ, ആള്‍ മരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന മരണസര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം വയ്ക്കണം.

ഇതിനായി അടുത്ത ബന്ധു തന്നെയാണ് അപേക്ഷ നല്‍കേണ്ടത്. പരേതന്‍ അവസാനമായി ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുളള വിവരങ്ങള്‍, മരിച്ചയാളുടെ ഈമെയില്‍ അഡ്രസ്സ്, ചരമവാര്‍ത്ത വന്ന പത്രം, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടെങ്കില്‍ മാത്രമേ ലിങ്കിടിന്‍ അ മരണം അംഗീകരിക്കു.

അതിനാണ് ‘ഡെഡ് സോഷ്യല്‍’ എന്ന സംവിധാനം. ഈ വെബ്‌സൈറ്റില്‍ കയറി കുറച്ചു വിവരങ്ങളും പാസ്‌വേഡും നല്‍കിയാല്‍ മതി. പിന്നെ നിങ്ങള്‍ മരിച്ചു കഴിഞ്ഞാലും നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രസര്‍ത്തിച്ചു കൊളളും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News