Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇപ്പോൾ എവിടെയും ജിയോ തരംഗമാണ്.കിടിലൻ ഓഫറുകളും വാഗ്ദാനങ്ങളുമാണ് ജിയോ ഉപഭാക്താക്കൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്.എങ്കിലും ജിയോയെ കുറിച്ച് ഇപ്പോഴും ആളുകൾക്കിടയിൽ വളരെയേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സെപ്തംബര്‍ അഞ്ച് മുതല്‍ ജിയോ സേവനം ഔദ്യോഗികമായി ലഭ്യമായി തുടങ്ങും. 2016 ഡിസംബര്‍ 31 വരെ ജിയോ സേവനങ്ങള്‍ വെല്‍ക്കം ഓഫര്‍ അനുസരിച്ച് എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കും. 2017 ജനുവരി ഒന്ന് മുതല്‍ താരിഫ് പ്ലാനിലൂടെ മാത്രമേ സേവനം ലഭ്യമാകൂ.
19 സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് ജിയോ പ്രിവ്യൂ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ്, സാസംങ്, എല്‍ജി, പാനസോനിക്ക്, അസ്യൂസ്, ജിയോനി, കാര്‍ബണ്‍, ലാവ, സോളോ, വീഡിയോകോണ്‍, സാന്‍സ്യൂയി, സോണി, മൈക്രോമാക്‌സ്, യു, അല്‍ക്കാടെല്‍, ടിസിഎല്‍, വിവോ, ഇന്‍ടെക്‌സ്, എച്ച്ടിസി 4ജി ഫോണുകള്‍ക്കാണ് സിം അടക്കം മൂന്ന് മാസത്തെ ജിയോ ഓഫര്‍ സൗജന്യം. 4ജി ഇന്റര്‍നെറ്റ്, എച്ച് ഡി വോയ്‌സ് കോള്‍, എച്ച്ഡി വീഡിയോ കോള്‍, ആപ്പ്, എസ്എംഎസ് എന്നീ സേവനങ്ങളെല്ലാം മൂന്ന് മാസം സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.
പ്രിവ്യൂ ഓഫര്‍ കഴിഞ്ഞാല്‍ ഡേറ്റയ്ക്ക് മാത്രമേ ജിയോ പണം ഈടാക്കൂ. വോയ്‌സും മെസേജും സൗജന്യമാണ്.വോയ്‌സ് കോള്‍ ചാര്‍ജ് ജിയോ ഉപഭോക്താക്കള്‍ അടയ്‌ക്കേണ്ടി വരില്ല. ഇന്ത്യയിലുടനീളം റോമിംഗ് ചാര്‍ജ് ഒരു നെറ്റ്‌വര്‍ക്കിലേക്കും ഉണ്ടാവില്ല. ആഭ്യന്തര വോയ്‌സ് കോളുകള്‍ക്ക് ചാര്‍ജ് ഉണ്ടാവില്ല. റിലയന്‍സിനുള്ളില്‍ മാത്രമല്ല, ജിയോ ഉപഭോക്താക്കള്‍ മറ്റ് നെറ്റ്‌വര്‍ക്കിലേക്ക് വോയ്‌സ് സന്ദേശം അയച്ചാലും ചാര്‍ജ് ഈടാക്കില്ല. പത്ത് താരിഫ് പ്ലാനുകളാണ് ജിയോക്കുള്ളത്. 149 രൂപയിലാണ് തുടക്കം. 5,000 രൂപയാണ് ഏറ്റവും ഉയര്‍ന്ന താരിഫിന്റെ നിരക്ക്.
ഡേറ്റാ പ്ലാനുകള്‍ ഇങ്ങനെ പോകുന്നു….
പ്ലാന്‍ നിരക്ക്: 149 രൂപ: 0.3 ജിബി+100 എസ്എംഎസ്+ കാലാവധി 28 ദിവസം
പ്ലാന്‍ നിരക്ക്: 499 രൂപ: 4ജിബി+വോയ്‌സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലൂടെ 8ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 28 ദിവസം
പ്ലാന്‍ നിരക്ക്: 999 രൂപ: 10 ജിബി+ വോയ്‌സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലൂടെ 20 ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 28 ദിവസം
പ്ലാന്‍ നിരക്ക്: 1,499 രൂപ: 20 ജിബി+ വോയ്‌സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലൂടെ 40 ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 40 ദിവസം
പ്ലാന്‍ നിരക്ക്: 2,499 രൂപ: 35 ജിബി+ വോയ്‌സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലൂടെ 70 ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 28 ദിവസം
പ്ലാന്‍ നിരക്ക്: 3,999 രൂപ: 60 ജിബി+ വോയ്‌സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലൂടെ 120 ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 28 ദിവസം
പ്ലാന്‍ നിരക്ക്: 4,999 രൂപ: 75 ജിബി+ വോയ്‌സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലൂടെ 150 ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 28 ദിവസം
ഇതിനുപുറമെ 50 രൂപയ്ക്ക് ഒരു ജിബി 4ജി ഡേറ്റയും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലാക്ക് ഔട്ട് ഡേ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ആഘോഷ ദിനങ്ങളിലും ജിയോയില്‍ ഫ്രീ എ്‌സഎംഎസ് സേവനങ്ങള്‍ ലഭിക്കും. ആ ദിവസങ്ങളില്‍ സേവനങ്ങള്‍ക്ക് അധിക ചാര്‍ജ്ജും ഈടാക്കില്ല. വാലിഡ് ഐഡി കാര്‍ഡുകളുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനവം അധിക ഡേറ്റാ താരിഫും ലഭിക്കും.
നിലവിലെ മൊബൈല്‍ നമ്പര്‍ ജിയോയിലേക്ക് പോര്‍ട്ട് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം..
നിലവിലെ മൊബൈല്‍ സേവനദാതാവിന് നിങ്ങളുടെ നമ്പറില്‍ നിന്നും പോര്‍ട്ട് ഔട്ട് അപേക്ഷ നല്‍കുക. അതിനായി ‘ < Port > < space> < mobile number >’ എന്ന് ടൈപ്പ് തെയ്ത് 1900 എന്ന് നമ്പറിലേക്ക് എസ്എംഎസ് അയക്കുക
യൂനീക് പോര്‍ട്ട് കാര്‍ഡ് സഹിതം ഒരു എസ്എംഎസ് 1901ല്‍ നിന്നും ഉപഭോക്താവിന് മറുപടിയായി ലഭിക്കും. പതിനഞ്ച് ദിവസമാണ് ഈ നമ്പറിന്റെ കാലാവധി.
അടുത്തുള്ള റിലയന്‍സ് മൊബൈല്‍ സ്‌റ്റോറുകള്‍ സന്ദര്‍ശിച്ച് കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കുക
പേരും അഡ്രസ്സും തെളിയിക്കാനുള്ള രേഖകളും ഒരു ഫോട്ടോഗ്രാഫും അപേക്ഷയ്‌ക്കൊപ്പം ഉണ്ടായിരിക്കണം. റിലയന്‍സ് നിങ്ങള്‍ക്ക് പുതിയ സിം നല്‍കും. അടുത്ത അഞ്ച് ദിവസം(നിയമപ്രകാരം) നിലവിലെ ടെലികോ സേവന ദാതാവില്‍ തുടരണം. ആറാമത്തെ ദിനം പഴയ സിം മാറ്റി ജിയോ സിം മൊബൈലില്‍ ഇടാം.
ജിയോ പോര്‍ട്ടിങ് സേവനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഉടന്‍ അവതരിപ്പിക്കുമെന്നാണ്് ജിയോ അധികൃതര്‍ നല്‍കുന്ന വിവരം. പോര്‍ട്ട് ചെയ്യാന്‍ അപേക്ഷിക്കുന്നതിന് മുമ്പ് എംഎന്‍പിയ്ക്ക് അനുയോജ്യമാണോ നിങ്ങളുടെ സിം എന്ന് പരിശോധിക്കണം.
Leave a Reply