Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 11:41 pm

Menu

Published on September 5, 2016 at 8:36 am

പശുവിനെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർ ഞെട്ടി;വയറ്റില്‍ 100 കിലോ മാലിന്യം

100kg-of-plastic-and-other-waste-found-from-stomach-of-cow

അഹമ്മദാബാദ്: പശുവിനെ ശസ്ത്രക്രിയ ചെയ്ത വെറ്ററിനറി ഡോക്ടർമാർ ഞെട്ടി. വയറ്റിൽനിന്നു കിട്ടിയത് 100 കിലോ മാലിന്യം. ഇരുമ്പും പ്ലാസ്റ്റിക്കും സോക്‌സുകളുമടക്കമുള്ള സാധനങ്ങളാണു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.അഹമ്മദാബാദിലെ സബര്‍മതി പ്രദേശത്താണ് അവശനിലയില്‍ പശുവിനെ കണ്ടെത്തിയത്. പശു ഗര്‍ഭിണിയായിരുന്നെന്നും അവശനിലയിലായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ച പശുവിനെ ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.മൂന്നു ബക്കറ്റുകളില്‍ നിറയാന്‍ മാത്രം മാലിന്യമാണു പശുവിന്റെ വയറ്റിലുണ്ടായിരുന്നത്. മാലിന്യം നിക്ഷേപിക്കുന്നയിടത്തുനിന്ന് കിട്ടിയ സാധനങ്ങള്‍ കഴിച്ചതായിരിക്കാം ഇത്രയും മാലിന്യം വയറ്റിലെത്താന്‍ കാരണമെന്നു കരുതുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഒരു പശുവിന്റെ വയറ്റില്‍നിന്ന് ഇത്രയും പ്ലാസ്റ്റിക് മാലിന്യം കിട്ടുന്നത് ആദ്യമാണ്. നാല്‍പതു കിലോ പ്ലാസ്റ്റിക് മാലിന്യം വരെ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. പശുവിന്റെ വയറ്റില്‍നിന്നു കിട്ടിയതിലേറെയും നിരോധിത പ്ലാസ്റ്റിക്കായിരുന്നു. ഇത്തരം പ്ലാസ്റ്റിക് വയറ്റിലെത്തുന്നതു പശുക്കളുടെ മരണത്തിനു വരെ കാരണമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News