Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 6:18 am

Menu

Published on September 5, 2016 at 9:11 am

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിക്കാമെന്ന് വെല്ലുവിളിച്ച യുവതികൾക്ക് കിട്ടിയ എട്ടിൻറെ പണി….

two-girls-try-the-worlds-hottest-chili-carolina-reaper-pepper

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിക്കാമെന്ന വെല്ലുവിളി നടത്തിയ യുവതികൾക്ക് പണികിട്ടി.ഗവേഷണത്തിന്റെ ഭാഗമായി ന്യൂജെഴ്‌സിയില്‍ നിന്നുള്ള കൂട്ടുകാരികളായ സബ്രീന സ്റ്റിവാര്‍ട് എന്ന 22 കാരിയും ലിസി വസ്റ്റ് എന്ന 18 കാരിയുമാണ് മുളക് കടിച്ച് എരിവ് പരിശോധിച്ചത്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ മുളകാണ് ‘കരോലിന റീപ്പര്‍ പെപ്പര്‍’. സാധാരണ മുളകുകളുടെ എരിവ് 30000 ഹീറ്റ് യൂണിറ്റ് ആണെങ്കില്‍ കരോലിന പെപ്പറിന്റെ എരിവ് 2.2 മില്ല്യണ്‍ ഹീറ്റ് യൂണിറ്റ് ആണ്. ആ മുളകിനോടായിരുന്നു വിന്തോര്‍പ്പ് സര്‍വകലാശാലയിലെ രണ്ട് ഗവേഷക യുവതികളുടെ വെല്ലുവിളി.ഒരു മുളക് മുഴുവനായും രണ്ടു പേരും കഴിച്ചു. പിന്നീട് ഇരിക്കാനും നില്‍ക്കാനും പറ്റാതെ അലറുകയായിരുന്നു. സബ്രീന ചുമച്ചും തുപ്പിയും തളര്‍ന്നെങ്കില്‍ ലിസിയുടെ ശ്വാസം തന്നെ നിലച്ച് പോകുന്ന അവസ്ഥയില്‍ ആയി.

ഇരുവരും വെള്ളം കുടിച്ചും ബ്രെഡ് കഴിച്ചും ഒക്കെ രക്ഷപ്പെടാന്‍ നോക്കിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. വെള്ളം കുടിച്ചിട്ട് രക്ഷയില്ലാതെ ശരീരത്തില്‍ ഇവര്‍ വെള്ളം ഒഴിക്കുകയും ചെയ്തു. ഇരുവരുടെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.


Loading...

Leave a Reply

Your email address will not be published.

More News