Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 4:32 pm

Menu

Published on September 16, 2016 at 9:22 am

ഈദിനായി മൃഗങ്ങളെ കശാപ്പ് ചെയ്തത് തെരുവുകളില്‍;ധാക്ക നഗരത്തിൽ ചോരപ്പുഴ (വീഡിയോ)

animal-sacrifices-turn-dhaka-streets-into-rivers-of-blood

ധാക്ക: ബംഗ്ലാദേശിൽ ഈദ് ആഘോത്തിന്‍റെ ഭാഗമായി ബലി കഴിക്കുന്നതിന് മൃഗങ്ങളെ അറുത്തത്തിലൂടെ ഒഴുകിയ രക്തവും കനത്ത മഴയും റോഡുകളെ രക്തപ്പുഴയാക്കി.. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശില്‍ ഈദ് അല്‍ അദയ്ക്ക് വേണ്ടി പൊതുഇടങ്ങളില്‍ വച്ച്‌ വ്യാപകമായി മൃഗങ്ങളെ ബലികഴിച്ചതാണ് നഗരത്തില്‍ ചോരപ്പുഴയൊഴുക്കിയത്.ധാക്കയിലെ വിവിധ ജനവാസ പ്രദേശങ്ങളില്‍ മൃഗബലി നടത്തിയതോടെയാണ് നഗരത്തില്‍ രക്തപ്പുഴ ഒഴുകിയത്.ചൊവ്വാഴ്ച നഗരത്തിന്റെ പല ഭാഗങ്ങളിലും മൃഗബലി നടന്നിരുന്നു.

DHAKKA (1)

ഇതിനൊപ്പം അതിശക്തമായ മഴ കൂടി പെയ്തതോടെ ജനങ്ങള്‍ക്ക് നിശ്ചിത സ്ഥലങ്ങളില്‍ ചെന്ന് ബലി നടത്താന്‍ സാധിക്കാത്തതിനാലാണ് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ഗ്യാരേജുകള്‍, ഇടവഴികള്‍ തുടങ്ങി പ്രദേശങ്ങളെല്ലാം ആള്‍ക്കാര്‍ മൃഗബലിക്കായി തെരഞ്ഞെടുത്തത്‌. പിന്നീട് ഇവിടെ മഴ പെയ്തതോടെ രക്തം തെരുവിലൂടെ ഒഴുകിയിറങ്ങുകയും അത് ചെന്ന് ചേര്‍ന്ന നദിയെ ചുവപ്പു നിറമാക്കി മാറ്റുകയും ചെയ്തു.

DHAKKA2 (1)

നഗരത്തില്‍ മാത്രം 500 ഓളം കേന്ദ്രങ്ങളിലാണ് മൃഗബലി നടന്നത്‌. ജനബാഹുല്യം കൂടുതലുള്ള നഗരങ്ങളില്‍ ഒന്നാണ് ധാക്ക. ശരിയായ ഓട സംവിധാനങ്ങള്‍ പോലുമില്ലാത്ത ഇവിടെ ഒരു മഴ പെയ്താല്‍ തന്നെ വെള്ളപ്പൊക്കം സര്‍വ്വസാധാരണമാണ്.എന്നാൽ ഇത്തവണ മൃഗബലിയും കൂടെ ചേര്‍ന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവിടെ ‘ചോരപ്പുഴ’ തന്നെ ഒഴുകി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News