Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വാപനം കാണാത്തവരായി അധികമാരും ഉണ്ടാകില്ല.സ്വപ്നങ്ങളെ വെറും സ്വപ്നങ്ങളെന്നു പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ ചിലപ്പോള്‍ സ്വപ്നങ്ങളില്‍ വരുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സൂചകങ്ങളായി നമുക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം ചില സ്വപ്നങ്ങളെക്കുറിച്ചും ഇവ വെളിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളേയും കുറിച്ചാണിവിടെ പറയുന്നത്.
വീഴുന്നു
വീഴുന്നതായി സ്വപ്നം കാണുന്നത് നിരാശയുണ്ടാകുമെന്ന ഭയത്തേയും നിങ്ങള്‍ക്കു നിങ്ങളുടെ ജീവിതത്തില്‍ നിയന്ത്രണം നഷ്ടപ്പെടുമെന്നതിനേയും സൂചിപ്പിയ്ക്കുന്നു.
പറക്കുന്നതായി
നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കാണുന്നത് ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കാന്‍ നിങ്ങള്‍ ചിന്തിയ്ക്കുന്നതിന്റെ ഒരു സൂചനയാണ്.
നഗ്നരായി
ആള്‍ക്കൂട്ടത്തിനിടെ നിങ്ങള്‍ നഗ്നരായി നില്ക്കുന്നതായുള്ള സ്വപ്നം മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ സ്വീകരിയ്ക്കാന്‍ തയ്യാറാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
മണ്ണു സ്വപ്നം കാണുന്നത്
മണ്ണു സ്വപ്നം കാണുന്നത് നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ പെട്ടു കിടക്കുകയാണെന്നതിന്റെ സൂചനയാണ്.
ബോക്സ്
ബോക്സ് സ്വപ്നം കാണുന്നത് നമ്മുടെ മനസിനെയാണ് സൂചിപ്പിയ്ക്കുന്നത്. ഒഴിഞ്ഞ ബോക്സെങ്കില് നിങ്ങളുടെ ജീവിതത്തില്‍ അുടുത്തുതന്നെ നിരാശയുണ്ടാകുമെന്നുള്ള സൂചന നല്കുന്നു. തുറന്ന ബോക്സെങ്കില് നിങ്ങള്‍ നിങ്ങളുടെ രഹസ്യങ്ങളെക്കുറിച്ചു തുറന്നു പറയുവാന്‍ തയ്യാറാണെന്നതിന്റെ സൂചനയാണ്.
റോഡ്
റോഡ് സ്വപ്നം കാണുന്നത് യാത്ര ചെയ്യാനുള്ള നിങ്ങളുടെ താല്പര്യവും ലക്ഷ്യങ്ങള്‍ നേടാനുള്ള നിങ്ങളുടെ ആഗ്രഹവുമാണ് സൂചിപ്പിയ്ക്കുന്നത്.
വെള്ളം
വെള്ളം സ്വപ്നം കാണുന്നത് ജീവിതത്തില്‍ നിങ്ങള്‍ റിസ്കുകള്‍ എടുക്കാന്‍ തയ്യാറാണന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ഉറുമ്പുകളെ
ഉറുമ്പുകളെ സ്വപ്നം കാണുന്നത് നിങ്ങള്‍ക്ക് സ്നേഹിയ്ക്കുന്നവരുമായി ശക്തമായ ബന്ധമുണ്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ചുറ്റുമുള്ളവര്‍ നിങ്ങളില്‍ മര്‍ദം ചെലുത്തുന്നുവെന്നും പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നുവെന്നുമുള്ള സൂചനയും ഇതു നല്കുന്നു.
Leave a Reply