Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 7:03 am

Menu

Published on September 20, 2016 at 9:21 am

ആധാര്‍ കാര്‍ഡുണ്ടോ?എങ്കിൽ 1,700 രൂപയ്ക്ക് ഐഫോണ്‍ 7 സ്വന്തമാക്കാം..!! എങ്ങനെയെന്നല്ലേ?

buy-apple-iphone-7-mobile-for-rs-1700-with-aadhaar-card

ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം. ഐഫോണ്‍ 7, 7 പ്ലസ് എന്നീ മോഡലുകളാണ് പുതുതായി വിപണിയിലെത്തിയിരിക്കുന്നത്.1700 രൂപയ്ക്ക് തവണ വ്യവസ്ഥകളില്‍ ഐഫോണ്‍ നല്‍കുകയാണ് ഈ രീതി. ആധാര്‍ കാര്‍ഡും 1700 രൂപയും കൈയിലുണ്ടെങ്കില്‍ സ്വന്തമായി ഐഫോണ്‍ ആര്‍ക്കും സ്വന്തമാക്കാം. ബാക്കി പണം തവണകളായി അടച്ചാല്‍ മതിയാകും. പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് ബാങ്കുകളുമായി ആപ്പിള്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴിനാണ് ആപ്പിളിന്റെ ഐഫോണ്‍ 7ഉം ഐഫോണ്‍ 7 പ്ലസും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

ഈ മാസം ആദ്യം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചത്. 32 ജിബി, 128 ജിബി, 256 ജിബി വാരിയന്റുകളിലാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകള്‍. സില്‍വര്‍,ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാക്കും. 128 ജിബി, 256 ജിബി വാരിയന്റുകളില്‍ ജെറ്റ് ബ്ലാക്ക് നിറത്തിലും ഫോണെത്തും.32 ജിബി പതിപ്പിന് 60,000 രൂപയാണ് ഇന്ത്യയിലെ വില.

Loading...

Leave a Reply

Your email address will not be published.

More News