Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 10:30 pm

Menu

Published on September 21, 2016 at 10:00 am

മാലയ്ക്ക് പകരം പെരുമ്പാമ്പുകളെ കഴുത്തിലണിയിച്ച് വിവാഹം;സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഒരു വിവാഹവീഡിയോ

couple-gift-each-other-pythons-on-wedding-day

ചൈന: വന്യജീവിസ്‌നേഹം തലയ്ക്ക് പിടിച്ച രണ്ട് യുവമിഥുനങ്ങള്‍ തങ്ങളുടെ മൃഗസ്‌നേഹം പ്രകടിപ്പിച്ചത് തികച്ചും വ്യത്യസ്ഥമായൊരു രീതിയിലാണ്.കല്യാണദിവസം വരണമാല്യത്തിനു പകരം ഇവര്‍ കൈമാറിയത് മഞ്ഞ നിറത്തിലുള്ള ഭീമാകാരനായ പെരുമ്പാമ്പിനെ.കേട്ടാല്‍ ഞെട്ടലും കൗതുകവും തോന്നും. സംഭവം നടന്നത് ചൈനയിലാണ്.വൂ ജിയാന്‍ഫെംഗ് – ജിയാംഗ് ഷൂ ദമ്പതികളാണ് പെരുമ്പാമ്പിനെ കഴുത്തില്‍ അണിഞ്ഞു വാര്‍ത്ത സൃഷ്ടിച്ചത്. സെപ്തംബര്‍ 16ന് ജിലിന്‍ പ്രവിശ്യയിലായിരുന്നു ഇരുവരുടെയും വിവാഹാഘോഷം നടന്നത്. വന്യജീവി സ്‌നേഹികളാണ് വധുവും വരനും. 30 കിലോയും 15 കിലോയും ഭാരം വരുന്ന പെരുമ്പാമ്പുകളെയാണ് ഇരുവരും കഴുത്തില്‍ പരസ്പരം അണിയിച്ചത്. പെരുമ്പാമ്പുകളെ അണിഞ്ഞ ശേഷം ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു.

2015ല്‍ ജിലിന്‍ നഗരത്തില്‍ നിന്നാണ് ഈ രണ്ട് പെരുമ്പാമ്പുകളെയും വൂവിനും ഭാര്യക്കും ലഭിച്ചത്. രണ്ട് പാമ്പുകളെയും അരുമകളായാണ് ഇരുവരും വളര്‍ത്തിയിരുന്നത്. എന്നാല്‍ ചൈനയിലെ പൗരന്‍മാര്‍ക്ക് വന്യജീവികളെ വളര്‍ത്താനുള്ള അനുവാദമില്ല. സംഭവത്തെ തുടര്‍ന്ന് ഫോറസ്ട്രി പബ്ലിക് സെക്യൂരിറ്റി ബ്യൂറോ ഇവയെ കസ്റ്റഡിയിലെടുത്തു. പ്രാദേശിക വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് പാമ്പുകളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News