Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാട്സ്ആപ്പിന് എട്ടിന്റെ പണി നല്കാന് ഒരുങ്ങി ഗൂഗിൾ. വാട്സ്ആപ്പിനേക്കാളും ഉപയോഗപ്രദമായ ഉഗ്രന്‍ ഫീച്ചറുകളുമായാണ് ഗൂഗിളിന്റെ അലോ(Allo) മെസഞ്ചര്‍ രംഗത്തെത്തിയിരിക്കുന്നത്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ അലോ പ്രിവ്യൂ എഡിഷന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.വാട്സ്ആപ്പിനെ പണി കൊടുക്കുക എന്നത് തന്നെയാണ് ഗൂഗിള്‍ പുതിയ ആപ്പിലൂടെ ലക്ഷ്യമിടുന്നത് എന്ന് അലോയുടെ ഫീച്ചറുകള്‍ കണ്ടാല്‍ തന്നെ വ്യക്തമാകും.നിരവധി പ്രത്യേകതകളാണ് അലോ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഗൂഗിള്‍ അലോ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഈ അക്കൗണ്ടുമായി കോണ്ടാക്ട് ലിസ്റ്റ്, ഡ്രൈവ്, കലണ്ടര്‍ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങളിലെ വിവരങ്ങള്‍ അലോയിലേക്ക് സിങ്ക് ചെയ്യാന്‍ സാധിക്കും. വാട്സ്ആപ്പിനെ കടത്തിവെട്ടും വിധത്തിലുള്ള സെര്‍ച്ചിംഗ് സംവിധാനമാണ് അലോയുടെ മറ്റൊരു പ്രത്യേകത. സെര്‍ച്ചിംഗിന് ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളെ സഹായിക്കും.
സെര്‍ച്ച് ചെയ്ത കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും സംവിധാനമുണ്ട്. ഇത് വിവരങ്ങള്‍ ശേഖരിച്ച് അലോയിലൂടെ ഷെയര്‍ ചെയ്യാന്‍ സഹായിക്കും. ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ ഷെയര്‍ ചെയ്യാനുള്ള സംവിധാനവും അലോയില്‍ ലഭ്യമാണ്. ഗ്രൂപ്പ് ചാറ്റിംഗും മികച്ച രീതിയില്‍ തന്നെയാണ്. സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ആയതിനാല്‍ മെച്ചപ്പെട്ട സുരക്ഷയും ഗൂഗിള്‍ അലോയില്‍ ഉറപ്പുവരുത്തുന്നു.
–
Leave a Reply