Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:30 am

Menu

Published on September 22, 2016 at 11:58 am

വാട്സ് ആപ്പ് ഫോട്ടോകൾ ഗ്യാലറിയിൽ വരുന്നത് എങ്ങനെ തടയാം..?

how-to-hide-whatsapp-picturevideos-from-your-gallery

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് വാട്സ് ആപ്പ്.ചാറ്റ് ചെയ്യാനും മെസേജുകള്‍ വീഡിയോകള്‍ ഫോട്ടോകള്‍ എന്നിവ അയയ്ക്കാനുംഎല്ലാംതന്നെ വാട്സ് ആപ്പിൾ എളുപ്പത്തിൽ സാധിക്കും.വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന ഒരു പ്രശ്നമാണ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത്.ഇത് ഒഴിവാക്കുവാൻ പലരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് ഒഴിവാക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം ഉണ്ട്. ഒരു ആപ്ലിക്കേഷന്റേയും സഹായം ഇല്ലാതെ വാട്സ് ആപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് ഒഴിവാക്കാം…അതിന് നിങ്ങളെ സഹായിക്കുന്ന ചില എളുപ്പവഴികളാണിവിടെ പറയുന്നത്.

ആദ്യം നിങ്ങള്‍ ഫയല്‍ മാനേജര്‍ ഓപ്പണ്‍ ചെയ്ത് Media എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക. Filemanager> whatsapp> Media

ഇതില്‍ Whatsapp Images എന്ന ഫോള്‍ഡറിന്റെ നെയിം ഒന്ന് Rename ചെയ്യുക. അങ്ങനെ ചെയ്താല്‍ തന്നെ ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് ഓഴിവാക്കാം.

വാട്സ് ആപ്പ് എന്ന പേരിനു മുന്നില്‍ ഒരു ഡോട്ട് (.) ഇടുക. Ckange> Whatsapp images> ‘.Whatsapp images’ Rename ചെയ്യാനുളള ഓപ്ഷന്‍ ഫോള്‍ഡറില്‍ Longpress ചെയ്താല്‍ കിട്ടുന്നതായിരിക്കും.

ഇനി നിങ്ങളുടെ ഫോള്‍ഡര്‍ തുറന്നു നോക്കൂ. Whatsapp Images എന്ന ഫോള്‍ഡര്‍ അതില്‍ ഉണ്ടാകില്ല.

ഇനി പഴയതു പോലെ ആകണമെങ്കില്‍ പേരിനു മുന്നിലുളള ഡോട്ട് (.) ഒഴിവാക്കിയാല്‍ മതി.

പേരിനു മുന്‍പില്‍ ഡോട്ട് ഇട്ടു കഴിഞ്ഞാല്‍ ചിലപ്പോള്‍, ആ ഫോള്‍ഡര്‍ File manager ല്‍ കാണാന്‍ സാധിക്കില്ല. അതിനായി ഫയല്‍ മാനേജറില്‍ ‘Show Hidden Files’ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതിയാകും.

വാട്സ് ആപ്പ് മാത്രമല്ല , നിങ്ങള്‍ക്ക് ഹൈഡ് ചെയ്യേണ്ട ഏതു ഫോള്‍ഡറിന്റെ മുന്നിലും ഡോട്ട് ഇടുകയാണെങ്കില്‍ ആ ഫോള്‍ഡര്‍ ഗാലറില്‍ കാണാന്‍ സാധിക്കില്ല.

നിങ്ങളുടെ ഫോണിലെ File manager ഉപയോഗിച്ച് റീനെയിം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ഫയല്‍ മാനേജര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News