Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 1:19 pm

Menu

Published on September 23, 2016 at 11:17 am

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; ഗ്രൂപ്പില്‍ @ ടൈപ്പ് ചെയ്തു നോക്കു….

whatsapp-now-makes-it-impossible-to-ignore-annoying-people-in-group-chats

കൊച്ചി: ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ്  വാട്സ് ആപ്പ് .അനുദിനം വ്യസ്ഥ തരത്തിലുള്ള പുതുമകളുമായാണ് വാട്സ് ആപ്പ് അവതരിപ്പിക്കുന്നത്.ഈ പ്രത്യേകത തന്നെയാണ് വാട്സ് ആപ്പ് ഇത്രയധികം ജനപ്രിയമായത്.പതിവുപോലെ പുതിയ ഫീച്ചറുമായാണ് വാട്സ് ആപ്പ് ഇപ്പോൾ വന്നിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റുകളില്‍ ഒരു വ്യക്തിയെ പ്രത്യേകമായി മെന്‍ഷന്‍ ചെയ്ത് സന്ദേശങ്ങള്‍ അയക്കാമെന്നതാണ് പുതിയ മാറ്റം.ഗ്രൂപ്പില്‍ @ എന്ന സിമ്പല്‍ ടൈപ്പ് ചെയ്താല്‍ ഗ്രൂപ്പിലെ കോണ്ടാക്ടുകള്‍ മുഴുവനും കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത. കോണ്ടാക്ടിലെ ഒരു വ്യക്തിയോട് പറയേണ്ട കാര്യങ്ങള്‍ വ്യക്തിയെ സെലക്ട്‌ചെയ്ത് ഗ്രൂപ്പില്‍തന്നെ ടാഗ് ചെയ്ത് പറയാമെന്നതാണ് സൗകര്യം.നേരത്തെ ഏതെങ്കിലും പോസ്റ്റ് സെലക്ട് ചെയ്ത് മറുപടി നല്‍കാനുള്ള സൗകര്യം വാട്‌സ്ആപ്പ് ഏര്‍പെടുത്തിയിരുന്നു. വാട്‌സ്ആപ്പില്‍ ഒന്നിലധികം വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ഒറ്റത്തവണതന്നെ പോസ്റ്റ് ചെയ്യാമെന്ന സൗകര്യവും അടുത്തിടെയാണ് നിലവില്‍ വന്നത്. ഇതിന് പിന്നാലെയാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News