Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:57 pm

Menu

Published on September 24, 2016 at 11:45 am

കുഞ്ഞിനെ അമ്മയില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ചത് അച്ഛന്‍;ഇക്വഡോറില്‍ നിന്നും ഒരു അത്ഭുത കഥ

ecuadorian-transgender-man-fernando-machado-gives-birth-to-baby

ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്നത് ഇപ്പോൾ ഇക്വഡോറിലെ ഈ ദമ്പതിമാരെ കുറിച്ചാണ്.ഫെര്‍ണാണ്ടോ മാച്ചഡോയും ഡയാനെ റോഡ്രിഗ്യൂസുമാണ് ഇവിടെ താരങ്ങളായ മാതാപിതാക്കള്‍.അമേരിക്കയിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതിമാർ എന്ന ബഹുമതി ഇനി ഇവർക്ക് സ്വന്തം.കാരണം കുഞ്ഞിനെ അമ്മയില്‍ നിന്നും ഗര്‍ഭം ധരിച്ച്‌ പ്രസവിച്ചിരിക്കുന്നത്  അച്ഛനാണ്.

Ecuadorian transgender man Fernando Machado gives birth to baby

സ്ത്രീയായി ജനിച്ച പുരുഷനായിരുന്നു മാച്ചഡോ. അത് പോലെ തന്നെ പുരുഷസ വിശേഷതകളോടെ ജനിച്ചവളായിരുന്നു ഡയാനെ. ഇക്കാരണത്താലാണ് ഇവര്‍ക്ക് സവിശേഷ രീതിയില്‍ ഗര്‍ഭം ധരിക്കാനായിരിക്കുന്നത്.കഴിഞ്ഞ ജൂണിലാണ് അദ്ദേഹം കുട്ടിക്ക് ജന്മം നല്‍കിയിരിക്കുന്നത്.തങ്ങള്‍ക്ക് മറ്റുള്ളവരെപ്പോലുള്ള അവകാശങ്ങുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും തങ്ങള്‍ മറ്റ് കുടുംബങ്ങളെപ്പോലെ തന്നെയാണെന്നാണ് മാച്ചഡോ പറയുന്നു.

Ecuadorian transgender man Fernando Machado gives birth to baby

കോണ്‍ഗ്രസിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ ഇവര്‍ 2013ല്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.ആദ്യ നാളുകളില്‍ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടതിന്റെയും തെരുവുകളില്‍ കഴിയാന്‍ നിര്‍ബന്ധിതയായതിന്റെയും ഓര്‍മകള്‍ ഇവര്‍ പങ്ക് വയ്ക്കുന്നുണ്ട്.പല പ്രാവശ്യം ഇവര്‍ കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഗര്‍ഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം പുറത്ത് വിട്ട് ഇവര്‍ ആരാധകരെ തൃപ്തിപ്പെടുത്തിയിരുന്നു.എന്തിനേറെ മറ്റേര്‍ണിറ്റി വാര്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ വരെ ഇവര്‍ ഇതിന്റെ ഭാഗമായി പുറത്ത് വിട്ടിരുന്നു. താനാണ് പ്രസവിച്ചതെന്ന് തെളിയിക്കുന്നതിനായി മാച്ചഡോ തന്റെ സിസേറിയന്‍ അടയാളത്തിന്റെ ചിത്രങ്ങള്‍ പോലും പുറത്ത് വിട്ടിരുന്നു.

Ecuadorian transgender man Fernando Machado gives birth to baby

തങ്ങളുടെ രണ്ടു പേരുടെയും ഇഷ്ടത്തിനനുസരിച്ചാണീ ഗര്‍ഭധാരണമെന്ന് റോഡ്രിഗ്യൂസ് മെക്സിക്കന്‍ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ ജൈവികമായോ നിയമപരമായോ ഒന്നിനും തങ്ങളെ തടയാനാവില്ലെന്നും അവര്‍ പ്രസ്താവിച്ചിരുന്നു.താന്‍ ഒരു ട്രാന്‍സ്ഫെമിനൈന്‍ സ്ത്രീയും ഫെര്‍ണാണ്ടോ ഒരു ട്രാന്‍സ്മസ്കുലിന്‍പുരുഷനമാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. തികച്ചും സങ്കീര്‍ണമായ പ്രക്രിയകളിലൂടെയാണ് തങ്ങള്‍ കടന്ന് പോയതെന്നും അവര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News