Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:51 pm

Menu

Published on September 24, 2016 at 12:31 pm

നിങ്ങളുടെ ഫോണ്‍ ശരിയായി ചാര്‍ജ്ജ് ചെയ്യുന്നില്ലേ?ഇതാ ചില പരിഹാര മാർഗ്ഗങ്ങൾ…!!

tips-to-fix-phone-not-charging-properly-issue

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ മിക്കവരും നേരിടുന്ന പ്രശ്നമാണ് ഫോണിന്റെ ചാർജിങ് ശരിയായ നടക്കാത്തത്.ഈ അവസരത്തിൽ നിങ്ങൾ കരുതുക ഫോണ്‍ ചാര്‍ജ്ജറിന് അല്ലെങ്കില്‍ ബാറ്ററിക്ക് എന്തോ കേടു വന്നു എന്നായിരിക്കും.എന്നാൽ പ്രധാന കാരണം ഇതൊന്നുമായിരിക്കില്ല.പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇവിടെ പറയുന്ന ചില മാർഗ്ഗങ്ങളിലൂടെ ഈ\പ്രശ്നത്തിന് പരിഹാരം കണ്ടെത്തവുന്നതാണ്.

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് ബാറ്ററി ഇന്റെന്‍സീവ് ആപ്‌സ്സോ ഫീച്ചേഴ്‌സോ ഉപയോഗിച്ചാല്‍ അത് ബാറ്ററിയെ ബാധിക്കുന്നതാണ്. ഫോണ്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് 100% ബ്രൈറ്റ്‌നെസ്സില്‍ വീഡിയോ കാണുകയാണെങ്കില്‍ ഫോണ്‍ ചാര്‍ജ്ജാകാന്‍ തീര്‍ച്ചയായും കൂടുതല്‍ സമയം എടുക്കുന്നതാണ്. അതു കൊണ്ട് ചാര്‍ജ്ജ് ചെയ്യുന്ന സമയം ഒന്നുങ്കില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക അല്ലെങ്കില്‍ കണക്ടിവിറ്റികള്‍ ഓഫ് ചെയ്യുക.

Tips  to Fix 'Phone Not Charging Properly' Issue

നിങ്ങള്‍ ഫോണ്‍ ജീന്‍സിന്റെ പോക്കറ്റില്‍ ഇടുന്ന ശീലം ഉണ്ടെങ്കില്‍ ജീന്‍സില്‍ നിന്നും വരുന്ന ലിന്റ് അല്ലെങ്കില്‍ പൊടി ഒരു കാരണമാകുന്നു. പോക്കറ്റിലെ ലിന്റ് യൂഎസ്ബി ചാര്‍ജ്ജിങ്ങ് പോര്‍ട്ടില്‍ പ്രശ്‌നമുണ്ടാക്കാം, കൂടാതെ പോടിയും പ്രശ്‌നമുണ്ടാക്കാം.

ഒരു കേബിള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വ്യത്യസ്ഥ യുഎസ്ബി കേബിളുകള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. അങ്ങനെ മനസ്സിലാക്കാം നിങ്ങളുടെ ഫോണിനാണോ അഡാപ്ടറിനാണോ പ്രശ്‌നമെന്ന്.

നിങ്ങളുടെ കേബിളിന് പ്രശ്‌നം ഇല്ലെങ്കില്‍ അടുത്തതായി അഡാപ്ടര്‍ പരിശോധിക്കുക. യൂഎസ്ബി കേബിളും അഡാപ്ടറും തമ്മില്‍ എപ്പോഴും വേര്‍പെടുത്തുമ്പോള്‍ യുഎസ്ബി കേബിള്‍ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ഒന്നിലധികം തവണ കണക്ഷന്‍ പരിശോധിക്കുക. കേബിള്‍ മറ്റൊരു അഡാപ്ടറില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പ്രശ്‌നം അഡാപ്ടറിനാണെന്ന് ഉറപ്പിക്കാം.

Tips  to Fix 'Phone Not Charging Properly' Issue

ഫോണിന്റെ ബാറ്ററി പ്രകടനം തെറ്റാണ് എന്ന് തോന്നിയാല്‍ അതായത് ഒരു മണിക്കൂറില്‍ 2% വരെ ചാര്‍ജ്ജ് ആകുന്നുളളൂ എങ്കില്‍ ബാറ്ററി കാലിബ്രേറ്റ് ചെയ്യുന്നത് വളരെ നല്ലതായിരിരിക്കും.

വെളളത്തില്‍ വീണശേഷം ഫോണ്‍ ബാറ്ററി ചാര്‍ജ്ജാകുന്നില്ല എങ്കില്‍ ഇത് പരീക്ഷിക്കാന്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ഏറ്റവും നല്ലത് ബാറ്ററി മാറ്റുന്നതു തന്നെയാണ്. വാട്ടര്‍ ഡാമേജ് തടയുന്നതാണ് ഏറ്റവും സുരക്ഷിതം.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സഹിതം വരുന്ന ബാറ്ററി അധികനാള്‍ നിലനില്‍ക്കില്ല. അത് നിങ്ങളുടെ ബാറ്ററിയുടെ ഡിസ്ച്ചാര്‍ജ്ജും റീച്ചാര്‍ജ്ജും ആശ്രയിച്ചിരിക്കും. പ്രശ്‌നമായ ബാറ്ററികള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണ്. ബാറ്ററി വീര്‍ത്തിരിക്കുകയോ ലീക്ക് ചെയ്യുകയോ കണ്ടാല്‍ അത് പെട്ടെന്നു തന്നെ മാറ്റേണ്ടതാണ്.

Tips  to Fix 'Phone Not Charging Properly' Issue

യൂഎസ്ബി ചാര്‍ജ്ജിങ്ങും വയര്‍ലെസ് ചാര്‍ജ്ജിങ്ങും ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വാള്‍ സോക്കറ്റ് ഉപയോഗിക്കുന്നതാണ്, ഇത് രണ്ടിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് അഡാപ്ടര്‍ ആണെങ്കില്‍ അഞ്ചിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News