Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയർലെസ് ഹെഡ്‌ഫോണ്‍ ചരിത്രത്തില്‍ പുത്തന്‍ അധ്യായം കുറിച്ച് ആപ്പിള്‍ എയര്‍പോഡുഡ്. ആപ്പിള്‍ W1 (Apple W1) എന്നു പേരിട്ടിരിക്കുന്ന ചിപ്പാണ് ഇവയിലുള്ളത്. ഇവ വയര്‍ലെസ് സ്ട്രീമിങ് സുഗമമാക്കും. കൂടാതെ ബാറ്ററി ചാര്‍ജും വളരെ കുറച്ചേ ഉപയോഗിക്കൂ. എയര്‍പോഡുകള്‍ക്ക് ചെവിയില്‍ ഇരിക്കുന്നതും എടുത്തു മാറ്റുന്നതും തിരിച്ചറിയാം. എടുത്തു മാറ്റിയാല്‍ അവ സ്വമേധയാ പ്രവര്‍ത്തനം നിറുത്തും. ഇവ ഐഫോണുകളും, ഐപാഡുകളും മാക് കംപ്യൂട്ടറുകളുമായും പെയറു ചെയ്യാം.
ഫോണ്‍ പോക്കറ്റിലായിരിക്കുമ്പോഴും ചെവിയിലിരിക്കുന്ന ഏതെങ്കിലും ഒരു എയര്‍പോഡില്‍ രണ്ടുതവണ തട്ടിയാല്‍ (double tap) ആപ്പിളിന്റെ വോയിസ് അസിസ്റ്റന്‍ഡ് സിറിയുടെ സേവനങ്ങള്‍ ആസ്വദിക്കാം. കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെയെങ്കിലും വിളിക്കാനോ, ശബ്ദം കൂട്ടാനോ കുറയ്ക്കാനോ മാപ്പില്‍ നോക്കി കണ്ടു പിടിക്കാനൊക്കെ ഹാന്‍ഡ്‌സ് ഫ്രീ ആയി ചെയ്യാന്‍ ഇനി സാധിക്കും.
Leave a Reply