Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മൾ മലയാളികൾക്ക് പണ്ടുകാലം മുതൽക്കുതന്നെയുള്ള ഒരു ശീലമാണിത്.കൈകൊണ്ട് ഭക്ഷണം കഴിച്ചാല്‍ നിറയുന്നത് വയറു മാത്രമല്ല, മനസും ആത്മാവും കൂടിയാണ്.എന്നാൽ സ്പൂണും ഫോര്‍ക്കുമെല്ലാം ആഡംബരത്തിന്റെയും കള്‍ച്ചറിന്റെയും ഭാഗമായി വിലയിരുത്തപ്പെടുന്ന ഈ കാലത്ത് കൈകൊണ്ട് കഴിക്കാന്‍ മടിക്കുന്നവരുമുണ്ട്. ഭക്ഷണം കൈകൊണ്ട് വാരി കഴിക്കുന്നവരേക്കാള്‍ മേന്മ കത്തിയും മുള്ളും ഉപയോഗിച്ച് ആഹാരം കഴിക്കുന്നവര്‍ക്കുണ്ടെന്ന ഒരു തെറ്റായ ധാരണ പോലും ചിലര്‍ക്കുണ്ട്. സ്പൂണും ഫോര്‍ക്കും ഉപയോഗിക്കുന്നതിലെ സൗകര്യവും ശുചിത്വവുമൊക്കെ അതുപയോഗിക്കുന്നവര്‍ പറയുമെങ്കിലും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനും ചില ഗുണങ്ങള്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയാമോ എന്നറിയില്ല.

എന്തു ഭക്ഷണമാണ് കഴിക്കുന്നതെന്ന ബോധം ഉണര്‍ത്തുന്നതിന് കൈകൊണ്ട് ഭക്ഷണത്തെ തൊടണമെന്നാണ് വസ്തുത. മൈന്‍ഡ്ഫുള്‍ ഈറ്റിംഗ് എന്നാണ് ഇതിനു പറയുക. അപ്രകാരം തൊട്ടറിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ പെട്ടെന്ന് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായകമാകുമെന്നാണ് ഒരു ശാസ്ത്രം. ദഹനപ്രക്രിയയുടെ വേഗം വര്‍ദ്ധിപ്പിക്കുവാനും തദ്വാരാ ആരോഗ്യവര്‍ദ്ധനയ്ക്കും ഇത് ഇടയാക്കും.
വായ്ക്ക് പൊള്ളലേല്‍ക്കുന്നത് തടയാമെന്നതും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിന്റെ ഒരു പ്രയോജനമായി പറയപ്പെടുന്നു. കൈകൊണ്ട് ഭക്ഷണത്തില്‍ തൊടുമ്പോള്‍ തന്നെ ആഹാര പദാര്‍ത്ഥത്തിന്റെ ചൂട് എത്രയാണെന്നു തിരിച്ചറിയാന്‍ കഴിയുമെന്നും തന്മൂലം നാവിനു പൊള്ളലേല്‍ക്കാവുന്നത്ര ചൂടുള്ള ഭക്ഷണം വായിലേയ്‌ക്കെത്തിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നതും ഒരു വസ്തുതയാണ്.

ആയുര്‍വ്വേദം പറയുന്നത് അനുസരിച്ച് കൈകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ ദഹനപ്രക്രിയ എളുപ്പമാകുന്നു. ദഹനത്തിന് പ്രശ്‌നമുള്ളവര്‍ കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമമെന്ന് പറയപ്പെടുന്നു. ശരീരത്തില്‍ ഏറ്റവും പെട്ടെന്ന് സംജ്ഞ അയക്കാന്‍ കഴിവുള്ളത് വിരലുകളുടെ അറ്റത്തിനാണ്. കൈ ഉപയോഗിച്ച് നാം ഭക്ഷണത്തില്‍ തൊടുമ്പോള്‍ തലച്ചോര്‍ വയറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാവും. ഇത് വളരെ പെട്ടെന്ന് ദഹനപ്രക്രിയയിലേക്ക് കടക്കാന്‍ ആമാശയത്തെ സഹായിക്കും.
വിരലുകള്‍ ഭക്ഷണത്തില്‍ തൊടുമ്പോള്‍ തന്നെ തലച്ചോര്‍, വയറിലേയ്ക്ക് സിഗ്നലുകള്‍ അയയ്ക്കും. ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയാണെന്നും അതിന്റെ ദഹനത്തിനാവശ്യമായ ദഹന രസങ്ങള്‍ സ്രവിപ്പിക്കണമെന്നുള്ള തലച്ചോറിന്റെ ഉദ്ദീപിപ്പിക്കലിനനുസരിച്ച് ദഹനരസങ്ങള്‍ പുറപ്പെടുവിക്കുകയും ഭക്ഷണത്തിന്റെ മെച്ചപ്പെട്ട ആഗിരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

കൂടാതെ, ദോഷകരമായ ചില ബാക്ടീരിയകളില്‍ നിന്ന് നമുക്കു സംരക്ഷണം നല്‍കുന്ന ചില നല്ലയിനം ബാക്ടീരിയകള്‍ നമ്മുടെ ശരീരത്തിനുള്ളിലുണ്ട്. കഴുകിയ കൈ ഉപയോഗിച്ച് ആഹാരം കഴിക്കുമ്പോള്‍ നല്ല ബാക്ടീരിയകളുടെ ആ വിന്യാസ രീതി മുമ്പത്തെ രീതിയില്‍ തന്നെ നിലനിര്‍ത്തപ്പെടുന്നതിനാല്‍ കൈകൊണ്ട് ഭക്ഷണം വാരി കഴിക്കുന്നത് തന്നെയാണ് എന്തു കൊണ്ടും ഗുണപ്രദം.
Leave a Reply