Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മളെല്ലാം ജീവിക്കുന്നത് വിശ്വാസങ്ങളുടെ ഒരു ലോകത്താണ്.ഈ വിശ്വാസങ്ങൾ തന്നെയാണ് നമ്മുടെയെല്ലാം ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും.ദിവസവും നാളുമൊക്കെ നോക്കി വ്രതമനുഷ്ഠിക്കുന്നവരാണ് നമ്മൾ.ഓരോ ആഴ്ചയിലും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വ്യാഴാഴ്ചകള്‍ തോറും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് നമുക്ക് തരുന്നത് എന്ന് നോക്കാം….
വ്യാഴം എന്ന് പറയുന്നത് ബൃഹസ്പതിയുടെ ദിവസമായാണ് കണക്കാക്കുന്നത്. ഭാഗ്യവും ഐശ്വര്യവും കൊണ്ടു വരുന്ന ദിവസം എന്ന് വേണമെങ്കില്‍ വ്യാഴാഴ്ചയെ കണക്കാക്കാം.
അഭിഷേകം നടത്തുക
ഭഗവാന്‍ വിഷ്ണുവിന് അഭിഷേകം നടത്തുന്നതും വ്യാഴാഴ്ചകളില്‍ ശീലമാക്കുക. ഇത് കുടുംബത്തില്‍ ലക്ഷ്മീ ദേവിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കും.

വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നത്
വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്ന കാര്യത്തില്‍ നാളും ദിവസവും നോക്കുന്നവരുണ്ട്. വ്യാഴാഴ്ച വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യവും സമ്പത്തും വരും എന്നാണ് പറയപ്പെടുന്നത്.

ദാനം നല്‍കുന്നത്
വ്യാഴാഴ്ച ദിവസം ദാനം നല്‍കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

നിരാഹാര വ്രതം
വ്രതം എടുക്കുന്ന കാര്യങ്ങളിലും ശ്രദ്ധ വേണം. വ്യാഴാഴ്ച വ്രതം എടുത്താല്‍ ഇത് ആരോഗ്യപരമായും സാമ്പത്തികപരമായും അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുന്നു.

മഞ്ഞനിറമുള്ള വസ്ത്രം
മഞ്ഞ നിറമുള്ള വസ്ത്രം ധരിയ്ക്കുന്നതും വ്യാഴാഴ്ചകളില്‍ നല്ലതാണ്. ഇത് കുടുംബത്തിന്റെ സന്തോഷം വര്‍ദ്ധിപ്പിക്കും.

ഉപ്പ് കുറയ്ക്കുക
ഉപ്പ് കുറച്ച് കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. വ്യാഴാഴ്ചകളില്‍ ഉപ്പ് കഴിവതും ഉപയോഗിക്കാതിരിയ്ക്കാന്‍ തന്നെ ശ്രമിക്കുക. ഇതും ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു.

മഞ്ഞ ലഡു
ശിവന് മഞ്ഞലഡു നിവേദിയ്ക്കുന്നതും വ്യാഴാഴ്ചയാണെങ്കില്‍ നിങ്ങളുടെ ഐശ്വര്യം ഇരട്ടിയ്ക്കും എന്നാണ് വിശ്വാസം.

വാഴയെ പ്രാര്‍ത്ഥിയ്ക്കുക
വാഴയെ പൂജിയ്ക്കുന്നതും വ്യാഴാഴ്ചകളില്‍ സ്ഥിരമാക്കുക. ഇത് ആരോഗ്യത്തേയും ഭാഗ്യത്തേയും കൂടെക്കൂട്ടും എപ്പോഴും.

Leave a Reply