Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 6:46 am

Menu

Published on October 7, 2016 at 10:45 am

മരണം നിങ്ങളുടെ അരികെ എത്തിയോ..?ഈ ശകുനങ്ങള്‍ പറയും

omens-are-sure-signs-that-death-is-coming-for-you

ജീവിതത്തിൽ ആർക്കും  അനുവാര്യമായ ഒന്നാണ്  മരണം.ഇത് ഏവർക്കും അറിയാവുന്നഒരുകാര്യവുമാണ്.മണരണത്തെ കുറിച്ച് ഒരിക്കലും നമുക്ക് പ്രവചിക്കുവാൻ സാധിക്കില്ല.ഇന്നല്ലെങ്കില്‍ നാളെ മരണം നമ്മെ തേടിയെത്തുക തന്നെ ചെയ്യും. എത്രയൊക്കെ ധൈര്യശാലിയാണെന്ന് പറഞ്ഞാലും മരണത്തെ പേടിയുണ്ടാവും. എത്രയൊക്കെ ശാസ്ത്രം പുരോഗമിച്ചാലും മരണമെന്ന സത്യത്തെ ഒഴിവാക്കാന്‍ പറ്റില്ല.എന്നാൽ നമുക്ക് മുന്നില്‍ തെളിയുന്ന ചില ശകുനങ്ങള്‍ മരണത്തിന്റെ സൂചനകളായി വരാറുണ്ട്. എന്നാല്‍ പലരും ഇതിനെ അത്ര കാര്യമായി എടുക്കാറില്ല. എന്തൊക്കെ സൂചനകളാണ് ഇത്തരത്തില്‍ മരണത്തിനു മുന്നോടിയായി നമുക്ക് ശകുനങ്ങളില്‍ കൂടി കാണിച്ചു തരുന്നത് എന്ന് നോക്കാം.

കാക്ക

ഒരു കാക്ക ഒറ്റയ്‌ക്കോ അല്ലെങ്കില്‍ ആറ് കാക്കകള്‍ ഒരുമിച്ചോ ഉണ്ടെങ്കില്‍ അതും ദു:ശ്ശകുനമാണ് എന്നാണ് പറയുന്നത്. മരം കൊത്തിയോ വവ്വാലോ വീട്ടു പരിസരങ്ങളില്‍ സ്ഥിരമായി വരുന്നുണ്ടെങ്കിലും മരണലക്ഷണങ്ങളായി തന്നെ അതിനെ കണക്കാക്കാം.

crow

മൂങ്ങ

പ്രേത സിനിമകളില്‍ കാണാറുള്ളതു പോലെ മൂങ്ങയും മരണത്തിന്റെ ദൂതുമായാണ് പലപ്പോഴും വരുന്നത്. നിങ്ങളോടടുത്ത ആര്‍ക്കെങ്കിലും ഉടന്‍ മരണം സംഭവിക്കും എന്നതിന്റെ ലക്ഷണമാണ് പകല്‍ സമയങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ മൂങ്ങയെ കാണുന്നത്.

owl

നായ ദേഹം ചൊറിയുന്നത്

നായകള്‍ക്ക് മരണത്തെ പെട്ടെന്ന് തിരിച്ചറിയാനാകും എന്നതാണ് സത്യം. നായ തറയില്‍ കിടന്ന് അസാധാരണമായ വിധം ദേഹം ചൊറിയുന്നത് പലപ്പോഴും ആ വീട്ടിലാരുടെയെങ്കിലും മരണം അടുത്തെത്തി എന്നതിന്റെ സൂചനയാണ്.

dog

വീട്ടുപകരണങ്ങളും മരണവും

ആരും ഉപയോഗിക്കാതെ തന്നെ ഗ്ലാസ്സും പാത്രവും വീണുടയുന്നതും ഇത്തരം ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചുമരിലിരുന്ന ചിത്രം തനിയേ വീടണുടയുക എന്നതും നിസ്സാരമായി തള്ളിക്കളയാവുന്നതല്ല.

home

സ്വപ്‌നത്തിലെ മരണം

സ്വപ്‌നത്തില്‍ പല്ല് കൊഴിയുന്നതും വെളുത്ത കുതിരയേയും അരയന്നത്തേയും സ്വപ്‌നം കാണുന്നതും മരണത്തിന്റെ സൂചനകള്‍ തന്നെയാണ്.

death

മരണത്തെക്കുറിച്ചുള്ള സംസാരം

മരണത്തെക്കുറിച്ചുള്ള സംസാരങ്ങള്‍ പലപ്പോഴും മരണത്തെ വിളിച്ചു വരുത്തും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഇത്തരം സംസാരങ്ങള്‍ മരണത്തിന്റെ സൂചനകള്‍ തന്നെയാണ്.

death

പൂച്ചയും മരണവും

പലപ്പോഴും പൂച്ചയും മരണവും തമ്മില്‍ വളരെ വലിയ ബന്ധമാണ് ഉള്ളത്. അര്‍ദ്ധരാത്രിയില്‍ പൂച്ചകളുടെ നിലവിളിയും ചലനവും മരണത്തെ വിളിച്ചു വരുത്തും. കാലങ്ങളായി രോഗശയ്യയില്‍ കിടക്കുന്ന പലര്‍ക്കും മരണമടുത്തു എന്നതിന്റെ സൂചനയായിരിക്കും ഇത്. മാത്രമല്ല ശവസംസ്‌കാര ചടങ്ങനടുത്തായി കറുത്ത പൂച്ചയെ കണ്ടാലും ആ കുടുംബത്തിലെ മറ്റൊരാള്‍ ഉടന്‍ മരിയ്ക്കും എന്നതിന്റെ സൂചനയാണ്.

cat

പക്ഷി പറക്കുന്നത്

കിടപ്പു മുറിയുടെ ജനലിനു വിപരീതമായി പ്രാവോ കാക്കയോ പറക്കുന്നുണ്ടെങ്കില്‍ അതും മരണലക്ഷണങ്ങളില്‍ പെടുന്നതാണ്. രോഗാവസ്ഥയില്‍ കിടക്കുന്നയാളുടെ അടുത്ത് പക്ഷി വന്നിരിയ്ക്കുന്നുണ്ടെങ്കിലും അത് മരണലക്ഷണത്തില്‍ പെടുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News