Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൈലന്റ് മേഡിലുള്ള ഫോൺ വീടിനുള്ളിലോ പുറത്ത് എവിടെയെങ്കിലും വച്ചോ മറന്നുപോകാറുണ്ട് . എന്നാൽ അത് കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ എളുപ്പമാണ്.ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ സൈലന്റ് മോഡില്‍ കാണാതായാ ഫോണ്‍ എങ്ങനെ കണ്ടു പിടിക്കാം എന്ന് നോക്കാം.
നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും ബ്രൗസറില്‍ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ പേജ് തുറക്കുക.
ആന്‍ഡ്രോയിഡ് ഡിവൈസുമായി സമന്വയിപ്പിക്കുന്ന ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ലോഗിന്‍ ചെയ്തതിനു ശേഷം നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡിവൈസുകളുടെ പട്ടിക നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നകാണ്.
കാണാതായ ഡിസൈസ് തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് റിങ്ങ്, ലോക്ക്, എറൈസ് എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.
Ring ബട്ടണില്‍ ക്ലിക്ക് ചെയ്ത് സ്ഥിരീകരണ ബോക്‌സില്‍ അമര്‍ത്തുക.
കുറച്ചു സെക്കന്‍ഡുകള്‍ക്കു ശേഷം നിങ്ങളുടെ ഫോണ്‍ സൈലന്റില്‍ ആയാല്‍ പോലും പൂര്‍ണ്ണ ശബ്ദത്തില്‍ റിങ്ങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.
അങ്ങനെ റിങ്ങ് ടോണ്‍ ശ്രദ്ധിച്ച് കാണാതായ ഫോണ്‍ എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്.
Leave a Reply