Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്‌കോ: വിവാഹം കഴിഞ്ഞാല്‍ വരനും വധുവും വീഡിയോക്ക് പോസ് ചെയ്യും. എന്നാല്‍ ചിത്രീകരണത്തിനിടിയില്‍ വസ്ത്രം പകുതിയും മുറിഞ്ഞ് പോയാലോ. എന്നാല്‍ അങ്ങിനെ സംഭവിച്ചിട്ടുണ്ട്… റഷ്യയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.വിവാഹശേഷം നടന്ന ചിത്രീകകരണത്തിനിടയില്‍ വധുവിന്റെ വിവാഹ വസ്ത്രം കാറിന്റെ മുന്‍വശത്ത് കുടുങ്ങുകയായിരുന്നു. കാര്‍ പിറകോട്ടെടുത്തതോടെ വധുവിന്റെ വസ്ത്രത്തിന്റെ പകുതി കാറിനോടൊപ്പം പോയി.
റഷ്യയില്‍ നിന്ന് പുറത്തു വരുന്ന വീഡിയോയില്‍ വധുവിന്റെ പേര് വ്യക്തമാക്കിയിട്ടില്ല. വിവാഹവസ്ത്രം പകുതി പോയ ശേഷം സ്‌കേര്‍ട്ട് മാത്രം അണിഞ്ഞ വധു ദേഷ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ എന്ത് കാരണം കൊണ്ടാണ് ഡ്രൈവര്‍ പെട്ടെന്ന് കാര്‍ പിന്നോട്ടെടുത്തതെന്ന് വ്യക്തമല്ല. സംഭവം നേരിട്ടു കണ്ട ഫോട്ടോഗ്രാഫര്‍ ചിരിക്കുന്നതും ഇത് രസകരമായ സംഭവമാണല്ലോയെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് വധു ദേഷ്യം കൊണ്ട് വിറയ്ക്കുന്നതും ബഹളം വയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.എന്നാൽ യുവതിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Leave a Reply