Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 1:39 pm

Menu

Published on October 22, 2016 at 2:38 pm

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എങ്ങനെ രഹസ്യമായി ചാറ്റ് ചെയ്യാം..?

how-to-enable-and-use-secret-conversations-in-facebook-messenger

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും ജനപ്രിയമായി തീര്‍ന്ന ചാറ്റ് ആപ്പാണ് ഫേസ്ബുക്ക് മെസഞ്ചര്‍. പുതിയമാറ്റങ്ങളാണ് മെസെഞ്ചറിൽ അനുദിനം വന്നുകൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് വാട്സ് ആപ്പ്  എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സവിശേഷത കൊണ്ടു വന്നത്. അത് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. എന്നാല്‍ ഈ ഒരു സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി ഫേസ്ബുക്ക് മെസെഞ്ചറിലും  എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ സവിശേഷത വരുകയാണ്.എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സവിശേഷത ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് രഹസ്യമായി ചാറ്റ് ചെയ്യാം.

നിങ്ങള്‍ ചാറ്റ് ചെയ്യുന്നത് ഫേസ്ബുക്ക് പോലും കാണില്ല.വാട്സ് ആപ്പിലെ പോലെ തന്നെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കും അവരുടെ സുഹൃത്തുക്കളുമായി രഹസ്യ സംഭാഷണം നടത്താം, അല്ലെങ്കില്‍ പഴയ രീതിയില്‍ ചാറ്റു സംഭാഷണം തുടരുകയും ചെയ്യാം. ഈ സംഭാഷണത്തില്‍ ഉപഭോക്താക്കള്‍ സമയം സെറ്റ് ചെയ്യേണ്ടതാണ്. മിനിമം 5 സെക്കന്‍ഡും മാക്‌സിമം ഒരു ദിവസവുമാണ്. ഈ സമയം കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ചാറ്റ് സംഭാഷണം നിലയ്ക്കുന്നതായിരിക്കും. ഇത് തുടരണമെങ്കില്‍ വീണ്ടും സമയം സെറ്റ് ചെയ്യേണ്ടതാണ്.

messenger

ഈ പുതിയ സവിശേഷത കൊണ്ടു വന്നത് ‘ഓപ്പണ്‍ വിസ്പര്‍ സിസ്റ്റംസ്’ ആണ്. എന്‍ക്രിപ്റ്റ് ചെയ്ത ഈ മെസേജുകള്‍ ഒരു സമയം കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകുന്നതാണ്. നമ്മള്‍ ഡിലീറ്റ് ചെയ്യേണ്ട ആവശ്യമില്ല.

ഫേസ്ബുക്കില്‍ സാധാരണ സംഭാഷണങ്ങള്‍ നടത്തുമ്പോള്‍ നമുക്ക് ജിഫ് ഫയലുകളും വീഡിയോകളും അയയ്ക്കാം, എന്നാല്‍ ഇൗ പുതിയ സവിശേഷതയില്‍ സന്ദേശങ്ങള്‍, സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍ എന്നിവ മാത്രമേ അയയ്ക്കാന്‍ സാധിക്കൂ.

fb

ഇനി മെസെഞ്ചർ ഉപയോഗിച്ച് എങ്ങനെ  രഹസ്യമായി ചാറ്റ് ചെയ്യാം എന്ന്   നോക്കാം…

ആദ്യമായി  ഫേസ്ബുക്ക് മെസഞ്ചര്‍ തുറക്കുക

ചാറ്റ്‌ബോക്‌സില്‍ മുകളില്‍ വലതു കോണില്‍ കാണുന്ന മെനുവില്‍ പോകുക.

അതില്‍ ‘Secret Conversation’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഓണ്‍ ചെയ്യുക.

‘Secret conversation ‘ പേജ് ദൃശ്യമാകുന്നതായിരിക്കും, OK ക്ലിക്ക് ചെയ്യുക. സ്‌റ്റെപ്പ്

ഇനി രഹസ്യ സംഭാഷണം തുടങ്ങാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News