Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പതിനാറുകാരനില്‍ സ്ത്രീകളുടെ അവയവങ്ങള്‍. ബംഗാള്‍ സ്വദേശി പതിനാറുകാരനിലാണ് ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും ഫലോപ്യന്‍ ട്യൂബുകളും കണ്ടെത്തിയത്.പുര്‍ണ വളര്‍ച്ചയെത്താത്ത സ്ത്രീ ജനനേന്ദ്രിയവും പതിനാറുകാരനിലുണ്ട്. സ്ത്രീകളുടെ ലൈംഗികാവയവങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാലനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബംഗളുരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. പെര്‍സിസ്റ്റന്റ് മല്ലേറിയന്‍ ഡക്റ്റ് സിന്‍ഡ്രോം എന്ന് രോഗാവസ്ഥയാണ് ബാലനില്‍ സ്ത്രീ ലൈംഗികാവയവങ്ങള്‍ വളരാന്‍ കാരണം.
ജനനേന്ദ്രിയത്തിലെ പ്രശ്നങ്ങൾ പറഞ്ഞ് കഴിഞ്ഞ ജൂണിലാണ് അമ്മയോടൊപ്പം ബാലൻ ആശുപത്രിയിൽ എത്തിയത്.ആദ്യ ഘട്ടത്തിൽ ആന്തരിക ശരീരാവസ്ഥയെ പറ്റി കാര്യമായി പരിശോധിച്ചിരുന്നില്ല.ലാപ്രോസ്കോപ്പി അടക്കമുള്ള വിശദമായ പരിശോധനയ്ക്ക് ശേഷമാണ് രോഗം തിരിച്ചറിഞ്ഞത്.ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് അമ്മയും കുട്ടിയും പേടിച്ചു.എന്നാൽ പ്രത്യേക പരിഗണനകൊടുത്ത് ഡോക്ടർമാർ ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.സ്ത്രീജനനേന്ദ്രിയം മാറ്റാനും മൂത്രദ്വാരം പുനസ്ഥാപിക്കുന്നതിനും ആയിരുന്നു ഡോക്ടർമാരുടെ ആദ്യശ്രമം.ഇത് മാറ്റിയില്ലെങ്കിൽ അടിവയറ്റിലടക്കംഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരുമായിരുന്നു.
ആർത്തവകാലത്ത് ഇത് കൂടുതൽ ബുദ്ധുമുട്ട് ഉണ്ടാകുമെന്ന് മനസ്സിലാക്കി.തുടർന്നാണ് ശസ്ത്രക്രിയ പരമ്പര നടത്താൻ തീരുമാനമെടുക്കുന്നത്. കഴിഞ്ഞ ജൂണിനും ആഗസ്റ്റിനും ഇടയ്ക്കായിരുന്നു ശസ്ത്രക്രിയകൾ.കുട്ടിയിപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സാധാരണ അവസ്ഥയിലേക്ക് മാറി.സാധരണ പുരുഷന്മാരെ പോലെ ലൈംഗിക ജീവിതം നയിക്കാൻ ഇനി ബാലന് കഴിയുമെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ പറയുന്നു.
ലോകത്ത് തന്നെ ഈ രോഗാവസ്ഥ ബാധിച്ച പത്താമത്തെ വ്യക്തിയാണ് ഈ ബംഗാള്‍ സ്വദേശി. യൂറോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍മാരുമായ ഡോ. മോഹന്‍ കേശവമൂര്‍ത്തി ഡോ. സക്കീര്‍ താബ്‌റെസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്
Leave a Reply