Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മൾ മലയാളികളുടെയൊക്കെ വീടുകളിൽ പ്രധാനമുള്ളതാണ് നിലവിളക്ക് കത്തിക്കുന്നത്.വീടിന് ഐശ്വര്യം നല്കാന് മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും നിലവിളക്ക് കത്തിക്കുന്നത് കാരണമാകുന്നു.എന്നാല്‍ നിലവിളക്ക് കത്തിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും വെറുതേ നിലവിളക്ക് കത്തിച്ചാല്‍ പോരാ. ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. അതെന്തൊക്കെയെന്ന് നോക്കാം….
രണ്ട് നേരവും വിളക്ക് വെയ്ക്കുന്നതിനു മുന്‍പ് കുളിച്ച് ശുദ്ധമായി വിളക്ക് വെയ്ക്കാനാണ് ശ്രദ്ധിക്കേണ്ടത്. മാതാരമല്ല വ്യക്തിശുചിത്വം മാത്രമല്ല പരിസര ശുചിത്വം കൂടി ഇതിലൂടെ വേണം എന്നതാണ് കാര്യം.
വിളക്ക് കൊളുത്തുമ്പോള്‍ വടക്കേ വാതില്‍ അടച്ചിടണമെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ നിലവിളക്ക് കൊളുത്തുന്ന സമയം വടക്കേ വാതില്‍ തുറന്നിട്ടിരുന്നാല്‍ ഇവിടെ നിന്നും പ്രവഹിക്കുന്ന കാന്തിക പ്രവാഹത്തോടൊപ്പം വിളക്കിന്റെ ജ്വാലയും പോസിറ്റീവ് എനര്‍ജിയും ഇതിലൂടെ നഷ്ടമാകും.
സന്ധ്യക്ക് മുന്‍പ് തന്നെ വിളക്ക് കൊളുത്തണം എന്നതാണ് നമ്മുടെ ആചാരം, കാരണം ത്രിസന്ധ്യ സമയത്ത് മൂധേവി നമ്മുടെ വീടുകളിലേക്ക് കടന്നു വരും എന്നാണ് വിശ്വാസം. എന്നാല്‍ സന്ധ്യക്ക് മുന്‍പ് തന്നെ വിളക്ക് കൊളുത്തികഴിഞ്ഞാല്‍ ദീപം മൂധേവിയെ പുറത്താക്കി ദേവിയെ കുടിയിരുത്തും എന്നാണ് വിശ്വാസം.

ഒറ്റത്തിരിയിട്ട് കത്തിക്കുന്ന വിളക്കില്‍ പ്രതികൂല ഊര്‍ജ്ജമാണ് ഉണ്ടാവുന്നത്. അഞ്ചും ഏഴും തിരിയിട്ട വിളക്കുകളാണ് അനുകൂല ഊര്‍ജ്ജം പ്രവഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഏഴ് തിരിയോ അഞ്ച് തിരിയോ ഇട്ട വിളക്ക് കത്തിക്കുന്നതാണ് ഉത്തമം.
കത്തിച്ച ഉടന്‍ തന്നെ വിളക്ക് കെട്ടാല്‍ അത് ആ വ്യക്തിയുടെ ദു:ഖത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ഉടന്‍ തന്നെ ആ വ്യക്തിയ്ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം എന്നാണ് സൂചന.

വീണ്ടും വിളക്ക് കത്തിച്ച് അത് കെട്ടു പോകുകയാണെങ്കില്‍ ദു:ഖവാര്ത്തയെന്തെങ്കിലും കേള്‍ക്കാനിടവരും എന്നാണ് വിശ്വാസം.
ദീപം നല്ലതുപോലെ തെളിഞ്ഞ് കത്തുകയാണെങ്കില്‍ അത് കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം
വിളക്കിലെ ദീപം വിറച്ച് കൊണ്ടിരുന്നാല്‍ ഉടന്‍ തന്നെ കുടുംബത്തിന്റെ ഐശ്വര്യത്തിന് കോട്ടം തട്ടും എന്നാണ് പറയപ്പെടുന്നത്.

നല്ല പ്രകാശത്തോടെയാണ് ദീപം കത്തുന്നതെങ്കില്‍ അത് ജീവിതത്തില്‍ ശുഭാനുഭവങ്ങള്‍ ഉണ്ടാകും എന്നതിന്റെ സൂചനയാണ്.
വെറും നിലത്ത് വിളക്ക് വെയ്ക്കരുത് എന്നാണ് പറയുന്നത്. വിളക്ക് എപ്പോഴും ഇലയ്ക്ക് മുകളിലോ പീഠത്തിനു മുകളിലോ വേണം വെയ്ക്കാന്‍.
ഓടില്‍ നിര്‍മ്മിച്ച വിളക്കാണ് ഭൂരിഭാഗവും ഉപയോഗിക്കുന്നത്. എന്നാല്‍ വെള്ളി വിളക്ക് ഉപയോഗിക്കുന്നവരും

നമുക്കിടയിലുണ്ട്. എന്നാല്‍ വെള്ളിവിളക്ക് കത്തിയ്ക്കുമ്പോള്‍ നെയ്യൊഴിച്ച് വേണം കത്തിയ്ക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്.
തെക്കു നിന്നുള്ള ദീപം ദര്‍ശിക്കണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തെക്കോട്ട് വിളക്ക് കത്തിച്ചു വെയ്ക്കുന്നത് നല്ലതല്ല. തെക്കുനിന്നും വരുന്ന കാന്തിക ശക്തിയിലൂടെയാണ് ദീപത്തിന്റെ ഊര്‍ജ്ജം പ്രവഹിക്കുന്നത്.

അതുപോലെ തന്നെ മറ്റൊരു പ്രധാനകാര്യം മാണ് വിളക്ക് കത്തിക്കുമ്പോള്‍ പാചകം ചെയത എണ്ണ ഉപയോഗിക്കുന്നത്.ഇത് തീർത്തും തെറ്റായ കാര്യമാണ് .എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് പറയുന്നത്. എന്നാല്‍ എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നത് ആരോഗ്യപരമായി വളരെ നല്ലതാണ്. ഇത് ഇരുമ്പിന്റെ ഗുണം ചെയ്യും എന്നാണ് പറയുന്നത്.
Leave a Reply