Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെക്‌സാസ്: വര്‍ഷത്തില്‍ രണ്ടുതവണ പിറന്നാള്‍ ആഘോഷിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കയാണ് ലൈന്‍ലീ ബോമര്‍ എന്ന കുഞ്ഞിന്.ടെക്‌സാസ് സ്വദേശി ഹോക്കിന്‍സ് ബോമറിന്റേയും മാര്‍ഗരറ്റിന്റേയും മകളായ ലൈന്‍ലീ ബോമറിനാണ് ഈ അപൂര്‍വ ഭാഗ്യം ഉണ്ടായിരിക്കുന്നത്. ലൈന്‍ലിയുടെ മാതാവ് മാര്‍ഗരറ്റ് 16ാം ആഴ്ചയില്‍ ചെക്കപ്പിന് പോയപ്പോഴാണ് ദു:ഖകരമായ ആ സത്യം അറിയുന്നത്. തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ അകടകരമായ ട്യൂമര്‍ വളരുന്നു.
“sacrococcygeal teratoma” എന്നാണ് ട്യൂമറിന്റെ പേര്. 35,000 ഓളം വരുന്ന ഗര്‍ഭസ്ഥശിശുക്കളില്‍ ഒരാള്‍ക്ക് മാത്രം അപൂര്‍വമായി കാണപ്പെടുന്ന രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ കാര്‍ന്ന് തിന്ന് വളരുന്ന ട്യൂമറാണിത്. ചിലര്‍ ഈ അവസരങ്ങളില്‍ ഗര്‍ഭം ഇല്ലാതാക്കുന്നതും പതിവാണ്. അസുഖ വിവരം അറിഞ്ഞപ്പോള്‍ തങ്ങള്‍ വല്ലാതെ ഭയന്നുപോയതായി കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.

പ്രസവ ശേഷം ഓപ്പറേഷനിലൂടെ ട്യൂമര്‍ മാറ്റാം എന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കുഞ്ഞിന്റെ ശരീരത്തിലെ രക്തയോട്ടം ട്യൂമര്‍ തടയുന്നതിനാല്‍ കുഞ്ഞ് മരിക്കാന്‍ തന്നെ സാധ്യതയുണ്ട്. അതുകൊണ്ട് കുഞ്ഞിനെ പുറത്തെടുത്ത് ഓപ്പറേഷന്‍ നടത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒടുവില്‍ ഓപ്പറേഷന്‍ നടത്തി 24 ആഴ്ച മാത്രമുള്ള കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

പിന്നീട് 20 മിനിറ്റ് നീണ്ട നിര്‍ണ്ണായക ഓപ്പറേഷനു ശേഷം കുഞ്ഞിനെ തിരികെ അമ്മയുടെ ഉദരത്തിലാക്കി. എന്നാല്‍ കുഞ്ഞ് ജീവിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഒരു ഉറപ്പും നല്‍കിയിരുന്നില്ല. അതിനുശേഷം മാര്‍ഗരറ്റിന് പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചു. നവജാത ശിശുക്കളില്‍ കാണുന്ന ടെറടോമ എന്ന ട്യൂമറായിരുന്നു ലൈന്‍ലിയയ്ക്കും. ശസ്ത്രക്രിയ ചെയ്യുമ്പോള്‍ കുഞ്ഞിന്റെ അത്ര തന്നെ വലിപ്പം ഉണ്ടായിരുന്നു ട്യൂമറിനും.

രണ്ടാം ജനനത്തിന് ശേഷം എട്ട് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ലൈന്‍ലിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആദ്യ ഘട്ടത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കാതിരുന്ന ട്യൂമറിന്റെ ഭാഗങ്ങള്‍ നീക്കാനായിരുന്നു ഇത്. അങ്ങനെ രണ്ടു തവണ ജനിച്ച ലോകത്തെ ഏക അത്ഭുത ശിശുവാകാനുള്ള ഭാഗ്യം ലഭിച്ചിരിക്കയാണ് ലൈന്‍ലീ എന്ന കുട്ടിക്ക്.
Leave a Reply