Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പഠിച്ചത് നിയമമാണ്. പക്ഷേ സര്‍ക്കസിലെ റിങ് മാസ്റ്ററായാണ് ജോലി. കൂട്ടുകൂടാനിഷ്ടം സിംഹങ്ങളോടും കടുവകളോടുമാണ്. മഹ്‌സിനെ പരിചയപ്പെടാം. ഈജിപ്തിലെ കെയ്‌റോ നാഷണല്‍ സര്‍ക്കസിലെ റിങ് മാസ്റ്റര്‍. ചീറിപ്പാഞ്ഞടുക്കുന്ന സിംഹവും പുലിയും കടുവയുമെല്ലാം ഈ പെണ്‍കുട്ടിക്ക് മുന്നില്‍ പൂച്ചക്കുഞ്ഞുങ്ങളാകും. ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല, നീണ്ട നാളത്തെ പരിശ്രമങ്ങള്‍ക്കും പരിശീലനത്തിനുമൊടുവിലാണ് മഹ്‌സിന്‍ ഈ വന്യമൃഗങ്ങളെ വരുതിയിലാക്കിയത്. എല്ലാ മൃഗങ്ങളും ഇവള്‍ക്ക് ഒരുപോലെയാണ്. പരിശീലിപ്പിക്കുന്നതോടൊപ്പം റിങ്ങില്‍ അവരിലൊരാളാകാനാണ് താന്‍ ശ്രമിക്കുന്നതെന്ന് മഹ്‌സിന്‍ പറയുന്നു. മൃഗങ്ങളെ മെരുക്കുന്നതില്‍ വിദഗ്ധരായിരുന്ന മഹ്‌സിന്റെ അച്ഛനും മുത്തശ്ശിയും പലതവണ മൃഗങ്ങളുടെ ആക്രമണത്തിനിരയായിട്ടുണ്ട്.എന്നാല്‍ ഇതൊന്നും റിങ്ങിലിറങ്ങുന്നതില്‍ നിന്ന് മഹ്‌സിനെ പിന്തിരിപ്പിച്ചില്ല.വെളളക്കടുവകളും, ആഫ്രിക്കന്‍ സിംഹങ്ങളും സൈബീരിയന്‍ കടുവകളും മഹ്‌സിന്റെ ടീമിലുണ്ട്. ഈജിപ്തിലെ ഏക വനിതാ റിങ് മാസ്റ്റാണ് മഹ്‌സിന്‍. നാഷണല്‍ സര്‍ക്കസിലെ മഹ്‌സിന്റെ ഷോയ്ക്ക് കാഴ്ചക്കാരേറെയുണ്ട്. മഹ്‌സിന്റെ മിടുക്കിനും കഴിവിനുമുള്ള അംഗീകാരമായി രാജ്യം,2016ലെ ബെ്‌സ്റ്റ് സര്‍ക്കസ് ആര്‍ട്ടിസ്റ്റ് പുരസ്‌കാരം നല്‍കി.മെഹ്‌സിന്‍ റിങ്ങില്‍ മൃഗങ്ങളെ പരിശീലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Leave a Reply