Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെല്‍ബണ്‍: ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ സംസാരവിഷയം ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഒരു നായയാണ്. തന്റെ ഒരു ഫോട്ടോകൊണ്ട് ലക്ഷക്കണക്കിനു ആരാധകരുടെ മനസുകീഴടക്കിയ ഈ സുന്ദരിയുടെ പേരു ‘ടിയ’ .കക്ഷിയെ ഒന്നു കാണേണ്ടത് തന്നെയാണ്. ആദ്യ കാഴ്ചയില്‍ തന്നെ എല്ലാവരെയും ആകര്‍ഷിക്കുന്ന ഈ അഫ്ഗാന്‍ നായ ഇപ്പോള്‍ നായകള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന റോയല്‍ കനൈന്‍ എന്ന കമ്ബനിയുടെ വക്താവായി മാറിയിരിക്കുകയാണ്.

നിരവധി കമ്പനികളാണ് തങ്ങളുടെ ബ്രാന്റിന്റെ ഔദ്യോഗിക മുഖമാക്കാന്‍ ടിയ എന്ന അഞ്ചുവയസുകാരിയായ നായയുടെ ഉടമയെ തേടിയെത്തുന്നത്.ഇപ്പോള്‍ സെലിബ്രിറ്റി ആയി മാറിയിരിക്കുകയാണ് ടിയ. എന്നാല്‍ ഇത്തരം പ്രശസ്തിയില്‍ ടിയക്കും ഉടമയ്ക്കും താല്‍പര്യമില്ലത്രേ. കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നത് ടിയക്കും ഇഷ്ടമല്ലാത്ത കാര്യമാണെന്നാണ് ഉടമ പറയുന്നത്. ഒരു ദശലക്ഷത്തില്‍ കൂടുതല്‍ ഷെയറാണ് ടിയയുടെ ചിത്രത്തിന് ലഭിച്ചത്.
അവളുടെ രൂപം തന്നെയാണ് അതിന് കാരണം. നീണ്ട രോമകുപ്പായമാണ് ടിയക്ക് ഉള്ളത്. അത് വലിയ ഒരു പ്രത്യേകത തന്നെയാണ്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും ടിയക്ക് ലഭിച്ചു കഴിഞ്ഞു.

എന്നാല്‍ ഔദ്യോഗികമായി എല്ലാ മേഖലയില്‍ നിന്നും വിരമിച്ചിരിക്കുകയാണ് ടിയ ഇപ്പോള്‍. അതിനാല്‍ ഹോളിവുഡില്‍ ഒരു കൈനോക്കാനുള്ള പദ്ധതിയുണ്ടെന്ന വാര്‍ത്തയും ഉടമ നിഷേധിച്ചു.
Leave a Reply