Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കറുത്തവള്‍ എന്നു പറഞ്ഞ് സൗന്ദര്യ ലോകത്തു നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാലം കഴിഞ്ഞു. ലോകത്തെ ഏറ്റവും കറുത്ത സുന്ദരിയായ മോഡലാണ് കോഡിയ ഡയപ്പ്. കറുത്ത നിറമുള്ളവരെ രണ്ടാം നിര പൗരന്മാരായി പുരാതനകാലം മുതല്‍ അകറ്റി നിര്‍ത്തിയിരുന്ന ലോകത്ത് അത്തരക്കാര്‍ക്ക് ആത്മവിശ്വാസവും, പ്രേരണയുമാണ് ഈ സെനഗല്‍ സുന്ദരി. കറുത്ത വര്‍ഗ്ഗക്കാരോടുള്ള അവഗണനയും ,അവജ്ഞയും ഒളിഞ്ഞും തെളിഞ്ഞും ഇന്നും ലോകത്തു നിലനിൽക്കുന്നുണ്ട്. മാനസികമായ പക്വത ആധുനികയുഗത്തിലും മനുഷ്യന് പൂര്‍ണ്ണമായി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനു തെളിവാണിത്.

കറുപ്പിന്റെ ഈ അഴകിനെ കണ്ടെത്തിയത് ഒരു ഫോട്ടോഗ്രാഫറാണ്. ആഫ്രിക്കന്‍ വംശജനായ അദ്ദേഹമാണ് ഇവരുടെ ചിത്രങ്ങള്‍ പുറം ലോകത്തെത്തിച്ചത്. ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന പ്രശസ്തയായ മോഡല്‍ ആണ് കോഡിയ. ഒരു ഒരു പുരാതന ആഫ്രിക്കന്‍ ദേവതയുടെ പേരാണ് മാതാപിതാക്കള്‍ മകള്‍ക്കു നല്‍കിയത്.
‘കറുപ്പിന്റെ ദേവത’യായി മാറിയിരിക്കുകയാണ് ഡയപ്പ് ഇപ്പോള്‍.മെലാനിന്‍ ഗോഡ്ഡസ് എന്നാണ് ഡയപ്പ് സ്വയം വിശേഷിപ്പിക്കുന്നത്. അടുത്തിടെയാണ് സെനഗലില്‍ നിന്നുള്ള ഈ സുന്ദരി നിറത്തിന്റെ പേരില്‍ താന്‍ അനുഭവിച്ച ദുരനുഭവങ്ങളും നേരിടേണ്ടി വന്ന പ്രതിസന്ധിയും ലോകത്തിന് മുന്നില്‍ പ്രസിദ്ധപ്പെടുത്തിയത്. നാറ്റക്കറുമ്പി എന്ന് വിളിച്ചാക്ഷേപിച്ചവരുടെ നെഗറ്റീവ് കമന്റുകളിലേക്ക് നോക്കാതെ ദിവസം തോറും സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയും അതില്‍ മനസ്സിനെ പരിശീലിപ്പിക്കുകയും ചെയ്തത് ഭാവിയില്‍ ഏറെ നിര്‍ണ്ണായകമായതായി അവര്‍ പറയുകയുണ്ടായി.

പത്തൊമ്പതാം വയസില്‍ അവള്‍ ഏറ്റെടുത്ത ഭാരിച്ച ജോലികളില്‍ ഒന്ന് പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുക മാത്രമായിരുന്നില്ല. ഇരുള്‍ വര്‍ണ്ണത്തിനും ഉദിച്ചുയരാനും തിളങ്ങാനും കഴിയുമെന്നും അതിനും തനിമയുണ്ടെന്നും വ്യക്തമാക്കുക കൂടിയായിരുന്നു. ”എന്താണ് ഇങ്ങിനിരിക്കുന്നതെന്ന് ആരേയും പറയിക്കാത്ത, സൗന്ദര്യ നിലവാരത്തിന്റെ പതിവ് ചിരികളില്‍ നിന്നും ഇരുണ്ട തൊലിയുള്ള എന്റെ സഹോദരങ്ങളെ പുറത്ത് വരുത്തുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്”എന്ന് അടുത്തിടെ അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
നിറവുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ ദിയോപ് ഒരു ബിംബമായി മാറുകയും വര്‍ണ്ണവിവേചനത്തിനെതിരേയുള്ള പ്രചരണങ്ങളുടെ മുഖമായി മാറുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വിഭിന്ന നിറചന്തം വൈറലായി മാറുകയും ചെയ്തു. ഡയപ്പിന്റെ ആത്മവിശ്വാസത്തിലും ആകര്‍ഷണീയതയിലും തേജസ്സുള്ള പുഞ്ചിരിയിലും അതിശയം കൂറുന്നവര്‍ ലോകത്തുടനീളം അനേകമാണ്. കറുമ്പികള്‍ ഇനിയും ഏറെപേര്‍ ഫാഷന്‍മേഖലയില്‍ മുന്നോട്ട് വരുമെന്നാണ് ഡയപ്പ് കരുതുന്നത്. നിറവുമായി ബന്ധപ്പെട്ട മുന്‍വിധികള്‍ക്കെതിരേയുള്ള ഡയോപ്പിന്റെ ഇന്‍സ്റ്റാഗ്രാം പേജ് പിന്തുടരുന്നത് 2,60,000 പേരാണ്.
Leave a Reply