Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 8, 2025 3:55 am

Menu

Published on October 29, 2016 at 11:47 am

ഓം നമ ശിവായ മന്ത്രം ജപിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നത്….

benefits-of-chanting-om-namah-shivaya

ഹൈന്ദവ ആരാധനാമൂര്‍ത്തികളില്‍ ശിവന് പ്രത്യേക സ്ഥാനമുണ്ട്. ഒരേ സമയം ശാന്തതയും കോപവും ഒത്തിണങ്ങിയ ആരാധനാ മൂര്‍ത്തിയാണ് ശിവന്‍. ശിവന് ഏറ്റവും പ്രിയപ്പെട്ട മന്ത്രമാണ് ഓം നമ ശിവായ. ഇതു ചൊല്ലിക്കൊണ്ടാണ് ശിവാര്‍ച്ചന നടത്തേണ്ടതും.
ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിയാതെയാണ്  പലരും മന്ത്രജപം നടത്താറുള്ളത്. നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു പരിശോധിക്കുകയാണിവിടെ…

യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്‌തോത്രത്തില്‍ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്. പഞ്ചാക്ഷരീ മന്ത്രമെന്ന പേരിലും ഓം നമ ശിവായ അറിയപ്പെടുന്നു. ഞാന്‍ ശിവനു മുന്നില്‍ ശിരസു നമിയ്ക്കുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥം.

shiv

വേദങ്ങളുടെ അന്തഃസത്തയില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേ നമ:ശിവായ.

-ഭഗവാന്‍ തന്നില്‍ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും -പ്രപഞ്ചത്തെയും കുറിക്കുന്നു. ശി– ശിവനെ പ്രതിനിധീകരിക്കുന്നു. -എന്നാല്‍ ഭഗവാന്റെ തുറന്ന ലാളിത്യം. – എന്നാല്‍ ആത്മാവ്. ഈ അഞ്ചക്ഷരങ്ങള്‍ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. – എന്നാല്‍ ഭൂമി. – എന്നാല്‍ ജലം. ശി – എന്നാല്‍ അഗ്‌നി. – വായു. – എന്നാല്‍ ആകാശം. മന്ത്രങ്ങളില്‍ അന്തര്‍ലീനമായ ശക്തിയും അര്‍ഥവും തിരിച്ചറിഞ്ഞു ജപിച്ചാല്‍ പൂര്‍ണ ഫലപ്രാപ്തിയുണ്ടാകും.

shivan

നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളില്‍ ജപിക്കുമ്പോഴാണു ഫലസിദ്ധിയുണ്ടാകുന്നതെങ്കില്‍ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാല്‍ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകള്‍. ദിവസത്തിന്റെ തുടര്‍ച്ചയായ രണ്ടുഘട്ടങ്ങള്‍ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ)

മഹാമൃത്യുഞ്ജയ മന്ത്രമുള്‍പ്പെടെയുള്ള ശൈവ മന്ത്രങ്ങള്‍ ജപിച്ചാല്‍ ലഭ്യമാകുന്ന ആത്മസാക്ഷാല്‍ക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളില്‍ കുടികൊള്ളുന്നത്.

namashivaya

ഈ മന്ത്രം തുടര്‍ച്ചയായി ചൊല്ലുമ്പോള്‍ ശിവന് തന്നെത്തന്നെ സമര്‍പ്പിയ്ക്കുന്നു.

ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ചൊല്ലാവുന്ന ഒന്നാണ് പഞ്ചാക്ഷരീ മന്ത്രം. ഇത് യോഗ, ധ്യാനം എന്നിവയ്ക്കു പകരം നില്‍ക്കുന്ന ഒന്നു കൂടിയാണ്.

shivaling

ശിവനാമ ജപത്തിലൂടെ 99 ശതമാനം ഗ്രഹദോഷവും മാറുമെന്നാണ് വിശ്വാസം.
നാമം ആത്മാവിന് അമൃതിന്റെ ഗുണവും ശരീരത്തിന് സൗണ്ട് തെറാപ്പിയുടെ ഗുണവും നല്‍കുമെന്നാണ് പറയപ്പെടുന്നത്.

ശിവനാമ ജപത്തിലൂടെ അഹം എന്ന ഭാവം നശിയ്ക്കുമെന്നാണ് വിശ്വാസം.

shiv

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News