Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 9:40 pm

Menu

Published on November 1, 2016 at 12:16 pm

ജിയോ സ്പീഡ് കൂട്ടാന്‍ ചില എളുപ്പവഴികൾ…..

simple-method-to-increase-jio-speed

രാജ്യത്തെ എല്ലാ ഇന്റര്‍നെറ്റ് സേവനദാദാക്കളേയും വെല്ലുവിളിച്ചാണ് ജിയോയുടെ വരവ്. മൂന്നു മാസത്തേയ്ക്ക് വോയിസ് കോളുകളും 4ജി സര്‍വ്വീസും സൗജന്യമായി നല്‍കിയാണ് ജിയോയുടെ വരവ്. അതായത് ജിയോയുടെ കോളുകള്‍ മുറിയുന്നതായും ചിലപ്പോള്‍ കിട്ടുന്നില്ല എന്നുമുളള പരാതികളും കേള്‍ക്കുന്നുണ്ട്.സ്പീഡ് കൂട്ടാനായി നിങ്ങളുടെ ഫോണിന്റെ സെറ്റിങ്ങ്‌സില്‍ കുറച്ചു മാറ്റങ്ങള്‍ മാത്രം വരുത്തിയാല്‍ മതി.

രാജ്യത്തില്‍ ഏറ്റവും കുറഞ്ഞ ജിയോ 4ജി വേഗത ലഭിക്കുന്നത് കേരളത്തിലാണെന്ന് കഴിഞ്ഞ ദിവസം ട്രായും വ്യക്തമാക്കിയിരുന്നു.

ജിയോയ്ക്ക് പ്രഖ്യാപിച്ച വേഗതയില്‍ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കുന്നില്ലായെങ്കിലും നമ്മുടെ ജിയോയുടെ വേഗം കൂട്ടാന്‍ നമുക്കും ചില പൊടികൈകള്‍ പ്രയോഗിച്ചു നോക്കാവുന്നതാണ്.

ഫോണിലെ ചില സെറ്റിംഗുകള്‍ മാറ്റി സ്പീഡ് തിരിച്ചുകൊണ്ട് വരാന്‍ നമുക്ക് ശ്രമിച്ചുനോക്കാന്‍ സാധിക്കും.

ആദ്യമായി നിങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ സെറ്റിംഗ്സിലേക്ക് പോകുക. അവിടെ നിന്ന് മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ പോകുക. അതിനു ശേഷം ജിയോ മാനുവല്‍ സെറ്റിങ്ങ് സെലക്ട് ചെയ്യുക. മാനുവല്‍ സെറ്റിങ്ങ്‌സ് സെലക്ട് ചെയ്തതിനു ശേഷം അതിലെ എപിഎന്‍, എപിഎന്‍ പ്രോട്ടോകോള്‍, എപിഎന്‍ റോമിങ്ങ് പ്രോട്ടോകോള്‍, സെര്‍വര്‍,ബിയറര്‍ എന്നിവ മാനുവലായി താഴെ കാണുന്ന രീതിയില്‍ സെറ്റ് ചെയ്യുക.

എപിഎന്‍ – ജിയോ ഇന്‍റര്‍നെറ്റ്
സെര്‍വര്‍ – www.google.com
എപിഎന്‍ പ്രോട്ടോകോള്‍ – IPv4
എപിഎന്‍ റോമിങ്ങ് പ്രോട്ടോകോള്‍ -IPv4
ബിയറര്‍ -LTE

ഇത് ഇത്രയും ചെയ്തതിനു ശേഷം സേവ് ചെയ്യുക. ഫോണ്‍ സെറ്റിംഗ്സില്‍ മൂലമുണ്ടായ അപാകതയാണ് സ്പീഡ് കുറയാന്‍ കാരണമെങ്കില്‍ ഇതോട് കൂടി നിങ്ങള്‍ക്ക് പഴയ സ്പീഡ് വീണ്ടും ലഭ്യമായി തുടങ്ങും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News