Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 8:17 am

Menu

Published on November 2, 2016 at 4:29 pm

ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത…!!

facebook-may-be-extending-your-life-says-study

കൂടുതൽ സമയം ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ ഇത സന്തോഷ വാർത്ത….ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ ആയുസ് കൂടുമെന്നാണ് പുതിയ പഠനം പറയുന്നത്. ഫേസ് ബുക്കില്‍ കൂടുതല്‍ സൗഹൃദങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് സാമൂഹിക ജീവിതം ഏറെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്.ഫേസ്ബുക്കില്‍ കൂടുതല്‍ സൗഹൃദങ്ങള്‍ കണ്ടെത്തുന്നവരുടെ സാമൂഹിക ജീവിതം ഏറെ മെച്ചപ്പെടുമെന്നാണ് പഠനത്തില്‍ പറയുന്നുണ്ട്.
facebook

ഇപ്പോള്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ പ്രൊഫ. ജെയിംസ് ഫ്ലവറിന്റെ നേതൃത്വത്തില്‍ നടത്തിയ പുതിയ പഠനത്തിലാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ആയുസ് കൂടുന്നതായി വ്യക്തമായത്. 12 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കിടയിലാണ് പഠനം നടത്തിയത്.

facebook

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ മിക്കവരും ഫേസ്ബുക്കിലൂടെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവരാണ്. ഫേസ്ബുക്ക് സൗഹൃദങ്ങള്‍ തന്നെയാണ് ഇതിന് കാരണമാകുന്നത്. സന്തോഷത്തോടെ ജീവിക്കുന്നവരുടെ ആയുസ് കൂടുതലായിരിക്കുമെന്ന് നേരത്തെ ചില പഠനങ്ങളിലൂടെ വ്യക്തമായതാണ്. ഫേസ്ബുക്കില്‍ ഉള്ളവരുടെ ആയുസ്, ഫേസ്ബുക്ക് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് കുറവായിരിക്കും.

facebook

ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം ഒരു വ്യക്തിയുടെ സാമൂഹികബന്ധം വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് ഉപയോഗത്തിന് മുമ്പ് സമൂഹവുമായി അത്ര നല്ല ബന്ധമില്ലാത്തവര്‍, അതിനുശേഷം സമൂഹികപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതായും വ്യക്തമായിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് പ്രൊസീഡിങ്സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്(പിഎന്‍എഎസ്).

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News