Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 8:37 pm

Menu

Published on November 3, 2016 at 2:17 pm

കൂട്ടബലാത്സംഗത്തെ അതിജീവിച്ച മുഖ്താരണ്‍ മായി ഇന്ന് കറാച്ചിയിലെ ഫാഷന്‍ വീക്കിലെ താരം…!!

gang-raped-paraded-naked-14-years-ago-woman-walks-pak-fashion-runway

ഇസ്ലാമാബാദ്: പാകിസ്താനിലെ കൂട്ടബലാത്സംഗത്തെ അതിജീവിച്ച മുഖ്താരണ്‍ മായി കറാച്ചിയിലെ ഫാഷന്‍ വീക്കില്‍ താരമായി.കൂട്ടബലാത്സംഗത്തിന് ഇരയായെങ്കിലും അക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മുഴുകുന്ന  മുഖ്താരണ്‍ മായിയെ  ഡിസൈനര്‍ റോസിന മുനീബാണ് പരിപാടിയില്‍ അവതരിപ്പിച്ചത്. 14 വര്‍ഷം മുമ്പത്തെ ആ സംഭവത്തിന് ശേഷം തന്റേതല്ലാത്ത കുറ്റത്തിന് മുഖം മറച്ച് മുക്തര്‍ മായി സമൂഹത്തിന് മുന്നില്‍ നിന്ന് ഓടിയൊളിച്ചില്ല. ഒറ്റയ്ക്ക് ലോകത്തെ വെല്ലുവിളിച്ച് പോരാടി. ഇന്ന് പാകിസ്താനിലെ ഫാഷണ്‍ വീക്കിന്റെ ഭാഗമായി നടന്ന ഫാഷണ്‍ റണ്‍വേയില്‍ ധൈര്യത്തിന്റെ പ്രതീകമായി മുക്തറെത്തി. ഫാഷണ്‍ റാമ്പിലൂടെ നടന്നു. കൈയ്യടികളോടെ മുക്തറിനെ ലോകം വരവേറ്റു.

പാകിസ്താന്റെ തെക്കന്‍ നഗരമായ കറാച്ചിയിലാണ് രാജ്യത്തെ പ്രമുഖ ഫാഷണ്‍ ഐക്കണുകള്‍ പങ്കെടുക്കുന്ന ഫാഷണ്‍ വീക്ക് സംഘടിപ്പിച്ചത്. റെഡ് കാര്‍പ്പറ്റില്‍ മുക്തറിന് പ്രതീകാത്മകമായ തുടക്കം നല്‍കിയത് ഫാഷണ്‍ ലോകവും.

2002ല്‍ ആണ് പാകിസ്താനിലെ ഒരു പ്രാദേശിക നാട്ടുക്കൂട്ടംമനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രാകൃത ശിക്ഷ മുക്തറിന് വിധിച്ചത്. വിരോധത്തിലുള്ള ഒരു കുടുംബത്തെ മുക്തറിന്റെ സഹോദരന്‍ അപമാനിച്ചതിന് മുക്തറിനെ കൂട്ട ബലാല്‍സംഗം ചെയ്യാനും തെരുവിലൂടെ നഗ്നയായി നടത്താനുമാണ് നാട്ടുക്കൂട്ടത്തിലെ മുതിര്‍ന്നവര്‍ ഉത്തരവിട്ടത്. ഇത്തരം സാഹചര്യങ്ങളില്‍ പെടുന്ന മറ്റ് പാകിസ്താനി സ്ത്രീകള്‍ ആത്മഹത്യയില്‍ അഭയം തേടിയപ്പോള്‍ മുക്തര്‍ സമൂഹത്തിന് മുന്നില്‍ മുഖം വെളിപ്പെടുത്തി പോരാടി. പാകിസ്താന്‍ സൂപ്രീം കോടതി മായിയെ ബലാല്‍സംഗം ചെയ്തവരേയും പ്രാദേശിക നീട്ടുക്കൂട്ടം പ്രമുഖരേയും ജയിലിലടച്ചു. ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ ഒടുവില്‍ അപ്പീലില്‍ ഇവരെ വിട്ടയക്കാനുള്ള ഉത്തരവാണ് ഉണ്ടായത്.

എന്നാല്‍ മുക്തര്‍ പിന്നീട് അന്താരാഷ്ട്ര തലത്തില്‍ തന്നെ വനിതാവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനുറച്ചു. സ്ത്രീകള്‍ക്ക് അഭയകേന്ദ്രമൊരുക്കുന്ന സന്നദ്ധ സംഘടനയും മുക്തറിന്റെ നാടായ മീര്‍വാലയില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളും സ്ഥാപിച്ചു.

ചൊവ്വാഴ്ച നടന്ന പാകിസ്താനിലെ പ്രശ്‌സ്തമായ ഫാഷണ്‍ വീക്കില്‍ മോഡലുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും ഒപ്പം 44 വയസുകാരിയായ മുക്തറും റാമ്പിലെത്തി. ഒരുപാട് പേര്‍ക്ക് പ്രേരണയും പോരാടാന്‍ പ്രചോദനമായി.

Loading...

Leave a Reply

Your email address will not be published.

More News