Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 5:43 pm

Menu

Published on November 4, 2016 at 2:59 pm

കൂട്ടുകാരി വാട്സ്ആപ്പില്‍ അയച്ച ചിത്രം കിട്ടിയത് ഭര്‍ത്താവിന്, പിന്നീട് സംഭവിച്ചത്…

whatsapp-messages-get-delivered-to-the-wrong-person

കോട്ടയം: വാട്‌സ്ആപ്പ് ദാമ്പത്യ ജീവിതത്തില്‍ ചിലപ്പോഴൊക്കെ വില്ലനുമാകാറുണ്ട് .കോട്ടയത്ത് വില്ലനായത് വാട്‌സ്ആപ്പ് വഴി കൂട്ടുകാരി അയച്ച ചിത്രവും മെസേജുമാണ്.മെസേജ് കിട്ടിയത് ഭര്‍ത്താവിനാണ്.കോട്ടയംകാരിയായ വീട്ടമ്മയ്ക്ക് കൂട്ടുകാരി വിനയകുമാര്‍ എന്ന പേരില്‍ അയച്ച ഉഗാണ്ടാ സ്വദേശിയെന്ന് തോന്നിക്കുന്ന പ്രായമായ ഒരാളുടെ ചിത്രമാണ് പൊല്ലാപ്പെല്ലാം ഉണ്ടാക്കിയത്.

ചിത്രത്തിനൊപ്പം ഒരു വിനയ് കുമാര്‍ നിന്നെ അന്വേഷിച്ചെന്നും ഫോണ്‍ നമ്പര്‍ ചോദിച്ചെന്നും പറഞ്ഞായിരുന്നു സന്ദേശം അയച്ചത്. ഭാര്യയ്ക്കാണ് അയച്ച് കൊടുത്തതെങ്കിലും കിട്ടിയത് ഭര്‍ത്താവിനായി പോയി. ചിത്രം ഭാര്യയുടെ ജാരന്റേത് എന്ന് തെറ്റിദ്ധരിച്ച് ഭര്‍ത്താവ് ഭാര്യാ വീട്ടുകാരെയും ഒരു നാട്ടുകാരനേയും കാണിക്കുകയും തുടര്‍ന്ന് അപമാനിതയായി വീട്ടമ്മ വീടു വിട്ടു പോകുകയും ചെയ്തു.

രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തില്‍ യുവതി ഗാന്ധിനഗറിലെ വനിതാ ശിശു ക്ഷേമകേന്ദ്രത്തില്‍ അഭയംതേടിയിരുന്നു. എന്നാല്‍ വിടാന്‍ കൂട്ടാക്കാതിരുന്ന ഭര്‍ത്താവ് നിരന്തരം ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയതോടെ യുവതി പോലീസിന് മുന്നില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുകാരി തമാശയ്ക്ക് അയച്ച ചിത്രവും ഭര്‍ത്താവിന്റെ സംശരോഗവുമെല്ലാം വെളിയിലായത്. പല്ലില്ലാത്ത ഒരു നീഗ്രോ വംശജനായ വൃദ്ധന്‍ ചിരിക്കുന്ന ദൃശ്യമാണ് വിനയകുമാര്‍ എന്ന അടിക്കുറിപ്പോടെ കൂട്ടുകാരി അയച്ചു കൊടുത്തത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ ഇതിനകം ഭര്‍ത്താവ് നാണം കെടുത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News