Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീയ്ജിങ്: കാമുകന്മാരെ പറ്റിക്കുന്ന കാമുകിമാരെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായി ഒരേസമയം 20 കാമുകന്മാരുമായി പ്രണയത്തിലാകുകയും എല്ലാവരേയും കൊണ്ട് ഓരോ ഐഫോണ്‍ 7 വാങ്ങിപ്പിക്കുകയും ചെയ്ത ഒരു കാമുകി അത്ഭുതമായിരിക്കുകയാണ്. സംഭവം സത്യമാണ്. അങ്ങ് ചൈനയിലാണ് സംഭവം എന്നു മാത്രം.ഒരേസമയം 20 കാമുകന്മാരുമായാണ് യുവതി പ്രണയത്തിലായത്.
എല്ലാവരോടും അകമഴിഞ്ഞ സ്‌നേഹം പ്രകടിപ്പിച്ച യുവതി ഓരോരുത്തരേയും കൊണ്ട് ഓരോ ഐഫോണ്‍ 7 വാങ്ങിപ്പിക്കുകയും ചെയ്തു. പിന്നീട് അവ എല്ലാം കൂടി ഒന്നിച്ച് തൂക്കിവിറ്റ് സ്വന്തമായി വീട് വാങ്ങിക്കുകയും ചെയ്ത സിയാവോളിയാണ് ഇപ്പോള്‍ ചൈനയിലെ സംസാരവിഷയം.
കാമുകന്മാരെക്കൊണ്ട് ഐഫോണ്‍ 7 വാങ്ങിപ്പിച്ച ശേഷം അവ ചൈനയിലെ ലേല സൈറ്റായ ഹുയി ഷൗ ബാവോ വെബ്‌സൈറ്റിലൂടെയായിരുന്നു വില്‍പ്പന നടത്തിയത്. ഇതിലൂടെ 120,000 യുവാന്‍ ( 12 ലക്ഷം രൂപ) ഇവര്‍ സമ്പാദിച്ചു. പിന്നീട് ഗ്രാമത്തില്‍ ചെന്നു വീടു വാങ്ങിക്കുകയായിരുന്നു. ചൈനയിലെ ഒരു സാധാരണ കുടുംബത്തിലെ മൂത്ത മകളായാണ് സിയാവോളി ജനിച്ചത്. ഇവര്‍ക്ക് സ്വന്തമായി ഒരു വീടുപോലും ഇല്ല. വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
സിയാവോളിയുടെ മാതാവും പിതാവും വളരെ പ്രായമുള്ളവരാണ്. പിതാവ് തൊഴില്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. പിതാവിന്റെ ജോലി കൊണ്ടൊന്നും സ്വന്തമായി ഒരു വീടുവെക്കാന്‍ കഴിയില്ലെന്ന് സിയാവോളിക്കറിയാം. എങ്ങനെയെങ്കിലും ഒരു വീട് സ്വന്തമാക്കുക എന്നതായിരുന്നു സിയാവോളിയുടെ സ്വപ്‌നം .
അതിനിടയിലാണ് അവള്‍ക്ക് 20 കാമുകന്മാരെ ഒന്നിച്ചു വീണു കിട്ടിയത്. പുതിയ വീടു കാണിക്കുന്ന
കൂട്ടത്തില്‍ ജോലി ചെയ്യുന്നവരെ ഗ്രാമത്തിലേക്ക് കൊണ്ടുപോയതോടെയാണ് സിയാവോളിയുടെ കഥ പുറത്താകുന്നത്. വീട് വെയ്ക്കാനുള്ള പണം എവിടെ നിന്നാണെന്ന സഹപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ഒന്നും മറച്ചുവെക്കാന്‍ സിയാവോളിക്ക് കഴിഞ്ഞില്ല.വീടുവെച്ചതെങ്ങനെയെന്ന കാര്യം സഹപ്രവര്‍ത്തകര്‍ അറിഞ്ഞതോടെ പെട്ടെന്ന് തന്നെ വാര്‍ത്ത പുറത്തേക്കും എത്തി.
പിന്നീട് ചൈനീസ് ബ്ലോഗ്‌സ്‌പോട്ടായ ടിയാന്‍ യാ യി ഡു വില്‍ പ്രൗഡ് ക്വിയാബോ എന്നയാള്‍ വാര്‍ത്ത കുറിക്കുക കൂടി ചെയ്തതോടെ സംഭവം പുറംലോകവും അറിഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ സിയാവോളിയുടെ കഥ കാട്ടുതീ പോലെ പടരുകയായിരുന്നു. 13 ദശലക്ഷം പേരാണ് വാര്‍ത്ത ഷെയര്‍ ചെയ്യുകയും കമന്റ് ഇടുകയും ചെയ്തത്. ചിലര്‍ പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ചപ്പോള്‍ മറ്റ് ചിലര്‍ അവളുടെ ദയയില്ലായ്മയെ ആക്ഷേപിക്കുകയും ചെയ്തു.
തനിക്ക് ഇതുവരെ ഒരു കാമുകനെ പോലും കണ്ടെത്താനായിട്ടില്ല. അപ്പോഴാണ് ഒരേ സമയത്ത് 20 പേരെ പ്രണയിക്കുകയും അവരെക്കൊണ്ട് ഓരോ ഐ ഫോണുകള്‍ വാങ്ങിപ്പിക്കുകയും ചെയ്തിരിക്കുന്നത്. പരിപാടി തങ്ങളെ കൂടി പഠിപ്പിക്കാമോ എന്ന് ചോദിച്ചാണ് ഒരാളുടെ കമന്റ്. സിയാവോളിയെ ലോകത്തെ ഏറ്റവും നാണംകെട്ടവള്‍ എന്ന് വിശേഷിപ്പിക്കുന്നവരും കുറവല്ല.
സിയാവോളിയുടെ കഥ ഹിറ്റായതോടെ ഇവരുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടി അടുത്തിടെ ബിബിസി വരെയെത്തി. എന്നാല്‍ തന്റെ കഥ ലോകം അറിയുമെന്ന് ഭയന്ന് സിയാവോളി അഭിമുഖത്തിന് തയ്യാറായില്ല. കഴിഞ്ഞ മാസം മാത്രമാണ് ഐഫോണ്‍ 7 ചൈനയില്‍ എത്തിയത് എന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് കഥ ഏറെ ഞെട്ടിക്കുന്നത്.
Leave a Reply