Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 7:32 pm

Menu

Published on November 5, 2016 at 3:20 pm

വരൻ വധുവിന്റെ മുൻ‌കാമുകന് എഴുതിയ കത്ത് വൈറലാകുന്നു

guy-writes-a-beautiful-letter-to-fiancees-ex-boyfriend

പ്രണയം ഒത്തുചേരലിന്റെ മാത്രമല്ല വേർപിരിയലിന്റേതു കൂടിയാണ്. പല കാരണങ്ങൾ കൊണ്ടും ഒന്നിക്കാൻ കഴിയാതെ പോയവർ ഒരുപാടുണ്ട്. വിവാഹം കഴിച്ച പെൺകുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടായി‌രുന്നുവെന്ന് അറിഞ്ഞാൽ ആ കാരണവും പറഞ്ഞ് അവളെ ഉപേക്ഷിക്കുന്നവർ അടുത്തിടെ ലണ്ടനിൽ നടന്ന സംഭവം അറിയുന്നത് നല്ലതായിരിക്കും. കാമുകിയെ ഉപേക്ഷിച്ച് പോയ മുന്‍കാമുകന് നന്ദി പറഞ്ഞ് ലണ്ടനിലെ ഒരു ടാറ്റു കലാകാരൻ ഒരു കത്തെഴുതി. ഈ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.കത്ത് വായിക്കാം….

അവളെ ഉപേക്ഷിച്ചുപോയ മനുഷ്യന്, നന്ദി, അവളുടെ ജീവിതത്തില്‍ നിന്ന് പോയതിനും അവളെ ഉപേക്ഷിച്ചതിനും നന്ദി. അവളെ സ്‌നേഹിക്കാന്‍ എനിക്ക് അവസരം നല്‍കിയതിനു നന്ദി. അവളെ വേദനിപ്പിച്ചതിനു നന്ദി. അല്ലായിരുന്നുവെങ്കില്‍ അവള്‍ അത്രത്തോളം മൂല്യമുള്ള കാര്യം പഠിക്കുമായിരുന്നില്ല. അവളെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും, അവള്‍ കരയുന്നത് എനിക്കു സഹിക്കാനാവില്ല. നീ അവള്‍ക്കു വേണ്ടി ചെയ്യാതിരുന്ന പല കാര്യങ്ങളും ഞാന്‍ ചെയ്യും, അവള്‍ തനിച്ചായിരിക്കുമ്പോള്‍ ഞാനവള്‍ക്കൊപ്പം ഇരിക്കും, അവള്‍ ഒരു

ഓപ്ഷന്‍ ആണെന്നു തോന്നിക്കാതെ കൂടുതല്‍ പ്രാധാന്യം അവള്‍ക്കു തന്നെ കൊടുക്കും, അവളുടെ കഥകള്‍ കേള്‍ക്കും, അവ എത്രത്തോളം ബോറടിപ്പിക്കുന്നതും പഴഞ്ചനുമാണെങ്കിലും പരാതി പറയാതെ കേള്‍ക്കും. അവള്‍ ചോദിച്ചില്ലെങ്കിലും അവള്‍ക്കു വേണ്ടി സമയം കണ്ടെത്തുകയും സ്‌നേഹം നല്‍കുകയും ചെയ്യും. നീ അഭിനന്ദിക്കാന്‍ പരാജയപ്പെട്ട പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും. അവള്‍ എന്നോടൊപ്പം ഉണ്ടാകാന്‍ എന്നെക്കൊണ്ടു കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. അവള്‍ എങ്ങനെയായിരുന്നാലും ഞാന്‍ സ്‌നേഹിക്കും, അവള്‍ക്ക് എന്തു വേണമെങ്കിലും അതിനു കൂടെ നില്‍ക്കും. അവള്‍ക്കു വേണ്ടി നീ പരാജയപ്പെട്ട സ്ഥാനത്ത് ഞാന്‍ പങ്കാളിയാകും. നീ ചെയ്തതുപോലുള്ള തെറ്റുകള്‍ ഒരിക്കലും ചെയ്യാത്ത മനുഷ്യനാകും ഞാന്‍. അവളെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News