Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പണക്കാരനാകുക എന്നത് ഏവരുടെയും ആഗ്രഹമാണ്.എന്നാല്‍ എത്ര സമ്പാദിച്ചാലും ചിലപ്പോള്‍ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറാത്തതു കാണാം. ഈ കാശെല്ലാം എവിടെപ്പോകുന്നു എന്ന ചിന്ത എല്ലാവരിലും ഉണ്ടാകാം.പണമുണ്ടാക്കാന്‍ നാം വാസ്‌തുവിനേയും ജ്യോതിഷത്തേയും ആശ്രയിക്കാറുണ്ട്. ഇവയില്‍ പറയുന്നതുപോലെ ചെയ്യാറുമുണ്ട്. ഇവയൊക്കെ അന്ധവിശ്വാസങ്ങള്‍ മാത്രമാണെന്നു പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ,ഇത്തരം വിശ്വാസപ്രകാരം നാം ചില സ്ഥലങ്ങളില്‍ പണം സൂക്ഷിച്ചാല്‍ പെട്ടെന്നു പണക്കാരനാകുമെന്നാണ് പറയപ്പെടുന്നത്.അങ്ങനെയുള്ള ചില വിശ്വാസങ്ങളെക്കുറിച്ചറിയു….
വീട്ടില്‍ പണത്തെ പ്രതിനിധികരിക്കുന്ന ഏതു വസ്തുവും തെക്ക് കിഴക്കായി വേണം സൂക്ഷിക്കാന്‍.

പണവും ആഭരണവും വയ്ക്കുന്ന അലമാരയുടെ വാതില്‍ വടക്കോട്ട് തുറക്കുന്ന രീതിയില്‍ വയ്ക്കുക. ഇതു നിങ്ങള്‍ക്കു സമ്പത്തു വരാന്‍ ഇടയാക്കും.

ഗോള്‍ഡന്‍ ഷെയ്പ്പുള്ള കപ്പല്‍ വീട്ടില്‍ സൂക്ഷിക്കുന്നതു പണം ഉണ്ടാകാന്‍ സഹായിക്കും.

ഊണുമേശയ്ക്കു സമീപം ടേബിളിന്റെ പ്രതിംബം കാണുന്ന തരത്തില്‍ കണ്ണാടി വയ്ക്കുന്നത് ഒരിക്കലും അന്നത്തിനു മുട്ടുണ്ടാവാതിരിക്കാന്‍ സഹായിക്കും.

പണവും ലോക്കറും വീടിന്റെ കിഴക്കുവശത്തു വച്ചാല്‍ സമ്പന്നാകും എന്നാണു വിശ്വാസം.

സ്‌റ്റെയര്‍കേസിനു താഴെയും ബാത്ത്‌റുമിനു മുമ്പിലും പണം സൂക്ഷിക്കാതിരിക്കുക. ഇതു നിങ്ങള്‍ ദരിദ്രനാകാന്‍ ഇടയാക്കും.

പണം സൂക്ഷിക്കുന്നിടത്തു പൊടിയുണ്ടാല്‍ നിങ്ങള്‍ ദരിദ്രനാകാന്‍ ഇടയാകും എന്നാണ് വിശ്വാസം.

പണപ്പെട്ടിക്കു സമീപം ഇരുവശത്തും തുമ്പിക്കയ്യ് ഉയര്‍ത്തി നില്‍ക്കുന്ന ആനകളും നടുവില്‍ ലക്ഷ്മി ദേവിയുടെ ചിത്രവും സൂക്ഷിക്കുന്നതു സമ്പന്നനാകാന്‍ സഹായിക്കും.

തെക്ക് കിഴക്ക് മൂലയില്‍ വീട്ടിലേയ്ക്കു വെള്ളം ഒഴുകുന്ന രീതിയിലായില്‍ ഫൗണ്ടന്‍ സ്ഥാപിക്കുന്നത് നല്ലതാണ്.
ഇതേ മൂലയില്‍ തന്നെ അരോവന മത്സ്യമുള്ള അക്വേറിയം വയ്ക്കുന്നതു നല്ലതാണ്.

Leave a Reply