Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ വാര്‍ത്ത ലോകമെങ്ങും ഇപ്പോള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.എന്നാല്‍ അതിനിടെ ട്രംപ് അവസാനത്തെ അമേരിക്കന്‍ പ്രസിഡന്റായിരിക്കുമെന്ന പഴയൊരു പ്രവചനം ഉയര്‍ത്തിക്കാട്ടി ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്.1996ല്‍ മരിച്ച അന്ധയായ ബള്‍ഗേറിയന്‍ മിസ്റ്റിക്കും പ്രവാചകയുമായ ബാബ വാന്ഗയെന്ന സ്ത്രീയുടെ പ്രവചനമാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. നോസ്ട്രാഡമസ് ഓഫ് ദി ബാല്‍ക്കന്‍സ് എന്നറിയപ്പെടുന്ന ഈ അത്ഭുത സ്ത്രീ ഇതിന് മുമ്പ് നടത്തിയ പ്രവചനങ്ങളെല്ലാം പിന്നീട് സത്യമായി ഭവിച്ചിരിക്കുന്നതിനാല് ട്രംപിനെ കുറിച്ച് നടത്തിയ പ്രവചനത്തെച്ചൊല്ലിയും നിരവധി പേര് ഉത്കണ്ഠപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി കറുത്തവർഗക്കാരൻ വരുമെന്നായിരുന്നു വാംഗയുടെ പ്രവർത്തനം. കൃത്യമായി ഒബാമ പ്രസിഡന്റായി. ഒബാമ അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റായിരിക്കുമെന്നും അവർ പ്രചരിച്ചിരുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അമേരിക്കയ്ക്കും എന്തു സംഭവിക്കുമെന്നാണ് വാംഗയുടെ അനുയായികൾ ഇപ്പോൾ ആശങ്കയോടെ നോക്കുന്നത്.
നൂറുകണക്കിന് പ്രവചനങ്ങളാണ് വാംഗ നടത്തിയിട്ടുള്ളത്. മുസ്ലിം യുദ്ധവും അവർ പ്രവചിച്ചിരുന്നു. 2010ലെ അറബ് വസന്തത്തോടെ തുടങ്ങിയ യുദ്ധം ഐസിസിന്റെ പിറവിക്കും മുസ്ലിം ലോകത്ത് സംഘർഷത്തിനും വഴിതുറന്നുവെന്ന് അനുയായികൾ പറയുന്നു. എല്ലാം വെള്ളത്തിലാക്കുന്ന വലിയൊരു തിരവരുമെന്നതും അവരുടെ പ്രവചനങ്ങലിലൊന്നായിരുന്നു. 2004-ലെ സുനാമി അതിന് തെളിവാണ്. രണ്ട് ഉരുക്കുപക്ഷികൾ അമേരിക്കയിൽ ആക്രമണം നടത്തുമെന്നായിരുന്നു മറ്റൊരു പ്രവചനം. 2001-ൽ വേൾഡ് ട്രേഡ് സെന്ററിലേക്ക് രണ്ട് വിമാനങ്ങൾ ഇടിച്ചുകയറ്റി അൽഖ്വെയ്ദ നടത്തിയ ഭീകരാക്രമണം ആ പ്രവചനവും ശരിയാണെന്ന് തെളിയിച്ചു.
കാലാവസ്ഥ വ്യതിയാനവും വാംഗ കൃത്യമായി പ്രവചിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ധ്രുവങ്ങളിലെ മഞ്ഞുകട്ടകൾ ഉരുകുമെന്നും സമുദ്ര നിരപ്പ് വൻതോതിൽ ഉയരുമെന്നുമായിരുന്നു 60 വർഷം മുമ്പ് വാംഗയുടെ പ്രവചനം. ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത്. രാഷ്ട്രത്തലവന്മാരടക്കമുള്ളവർ ഇവരുടെ പ്രവചനങ്ങൾ തേടിയെത്താറുണ്ടായിരുന്നു.
Leave a Reply