Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയിലെ ഏഴ് കോടി സ്ത്രീകള്‍ പുകയില ഉത്പ്പന്നങ്ങളെ ആശ്രയിക്കുന്നത് വിശപ്പടക്കാനെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്ത് ഏറ്റവുമധികം പുകയില ഉപയോഗിക്കുന്നത് 15,16 വയസ്സുള്ള കൗമാരിക്കാരികളാണ്. ജോലിക്കിടയില്‍ വിശപ്പടക്കാനാണ് ഇവര്‍ സ്‌മോക് ലെസ് പുകയില ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. വിശപ്പടക്കാന്‍ ഉപയോഗിച്ചുതുടങ്ങുന്ന പുകയിലക്ക് ക്രമേണ ഇവര്‍ അടിമകളാകുന്നു.
തുച്ഛമായ വിലക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന പുകയിലകളെ സ്ത്രീകള്‍ ആശ്രയിക്കുന്നത് . കടുത്ത ജോലിസമ്മര്‍ദ്ദവും ടെന്‍ഷനും ഉള്ളപ്പോഴാണ് ഇവര്‍ കൂടുതലായി പുകയിലകളെ ആശ്രയിക്കുന്നത്. സ്‌മോക് ലെസ് ടൊബാക്കോയുടെ അമിത ഉപയോഗം, ഗ്രസനികളിലും വദനഗ്വഹരങ്ങളിലും അര്‍ബുദത്തിനിത് കാരണമാക്കുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുകയിലയുടെ അമിത ഉപയോഗം മൂലം അര്‍ബുധം ബാധിക്കുന്നവരുടെ എണ്ണത്തില്‍ സമീപകാലത്ത് വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
85,000ത്തോളം പുരുഷന്മാര്‍ക്കും 34,000ത്തോളം സ്ത്രീകള്‍ക്കും പുതുതായി അര്‍ബുദം സ്ഥിരീകരിച്ചു. ഇതില്‍ 90 ശതമാനവും പുകയില ഉപയോഗിച്ചതിന്റെ ഫലമാണെന്നും ഇവയില്‍തന്നെ പകുതിയിലേറെയും സ്‌മോക് ലെസ് ടൊബാക്കോയിലൂടെ ഉണ്ടായതാണെന്നും കണ്ടെത്തി. 2009-2010 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഗ്ലാബല്‍ അഡല്‍റ്റ് ടൊബാക്കോ സര്‍വേ നടത്തിയിരുന്നു. 15 വയസ്സിന് മുകളിലുള്ളവരില്‍ നടത്തിയ പഠനത്തില്‍ നിന്ന് സ്‌മോക് ലെസ് ടൊബാക്കോയാണ് അധികമാളുകളും ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഗര്‍ഭാവസ്ഥയിലോ മുലയൂട്ടുന്ന സമയത്തോ പോലും പുകയില ഉപയോഗിക്കുന്നതില്‍ നിന്ന് പിന്തിരിയാന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പുകയില ഉപയോഗിക്കുന്ന ഗര്‍ഭിണികളില്‍ അനീമിയക്കുള്ള സാധ്യത 70 ശതമാനം കൂടുതലാണ്.
ഗര്‍ഭസ്ഥശിശുവിന്റെ തൂക്കക്കുറവിനും മരണത്തിനും വരെ പുകയില കാരണമായേക്കാം. മാത്രമല്ല, പുരുഷന്മാരെ അപേക്ഷിച്ച് സ്‌മോക് ലെസ് ടൊബാക്കോ ഉപയോഗിക്കുന്ന സ്ത്രീകളില്‍ അര്‍ബുദത്തിനുള്ള സാധ്യത 8 ശതമാനം കൂടുതലാണ്. പുകയില ചവക്കുന്നതിലാണ് സ്ത്രീകളില്‍ ഭൂരിഭാഗവും അഭയം തേടുന്നത്.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ പ്രവണത കൂടുതലായുള്ളത്. ഈ സംസ്ഥാനങ്ങളില്‍ 9.8 ശതമാനം സ്ത്രീകളSent on:11:09 amFrom:Anjana Vinamഈ സംസ്ഥാനങ്ങളില്‍ 9.8 ശതമാനം സ്ത്രീകള്‍ ഇത്തരത്തിലുള്ള ലഹരിപദാര്‍ഥങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു. പുകവലി പോലെ തന്നെ പുകയില ചവക്കുന്നതും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉയര്‍നന രക്തസമ്മര്‍ദ്ദത്തിനും മറ്റുമിത് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പുകയിലയുടെയും പുകയില ഉത്പ്പന്നങ്ങളുടെയും പരസ്യങ്ങളും പ്രചാരണവും കുറഞ്ഞ വിലയുമാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ സഹകരണത്തോടെ, കേന്ദ്ര ആരോഗ്യമന്ത്രാലയവും പബ്ലിക് ഹെല്‍ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് രാജ്യത്ത് സ്‌മോക് ലെസ് ടൊബാക്കയുടെ ഉപഭോഗം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Leave a Reply